city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മെട്രോ മുഹമ്മദ് ഹാജിക്ക് രാജീവ് ഗാന്ധി സദ്ഭാവന അവാര്‍ഡ്

മെട്രോ മുഹമ്മദ് ഹാജിക്ക് രാജീവ് ഗാന്ധി സദ്ഭാവന അവാര്‍ഡ്
കാഞ്ഞങ്ങാട്: ന്യൂഡല്‍ഹിയിലെ ഇക്‌ണോമിക് ഗ്രോത്ത് സൊസൈറ്റി ഓഫ് ഇന്ത്യയുടെ രാജീവ് ഗാന്ധി സദ്ഭാവന അവാര്‍ഡിന് കാഞ്ഞങ്ങാട്ടെ പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകന്‍ മെട്രോ മുഹമ്മദ് ഹാജി അര്‍ഹനായി. ഇന്ത്യയിലും വിദേശത്തുമായി പരന്ന് കിടക്കുന്ന മെട്രോ ഗ്രൂപ്പ് ഓഫ് കമ്പനിയുടെ തലവന്‍ എന്ന നിലയില്‍, ബിസിനസ്സ് രംഗത്ത് കൈവരിച്ച അഭൂതപൂര്‍വ്വമായ നേട്ടത്തിനൊപ്പം നിര്‍ധനരും നിരാലംബരുമായ ജനങ്ങളില്‍ കരുണയും കാരുണ്യവും ചൊരിയുന്നതില്‍ നിസ്തുലമായ സംഭാവനകള്‍ നല്‍കി വരികയും ചെയ്യുന്ന മെട്രോ മുഹമ്മദ് ഹാജി ജാതി-മത ചിന്തകള്‍ക്കതീതമായി സാഹോദര്യവും സഹവര്‍ത്തിത്വവും മതസൗഹാര്‍ദ്ദവും നിലനിര്‍ത്താന്‍ അക്ഷീണം പ്രയത്‌നിച്ച് വരുന്നതായി അവാര്‍ഡ് നിര്‍ണ്ണയ സമിതി വിലയിരുത്തി.

ആഗസ്റ്റ് 26 ന് ന്യൂഡല്‍ഹിയിലെ ലക്ഷ്മി നഗര്‍ വികാസ് മാര്‍ഗ്ഗിലെ പി എസ് കെ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ മെട്രോ മുഹമ്മദ് ഹാജിക്ക് അവാര്‍ഡ് സമ്മാനിക്കുമെന്ന് സൊസൈറ്റി പ്രസിഡണ്ട് എസ് കെ ശര്‍മ്മയും സെക്രട്ടറി ജനറല്‍ ജി എസ് സച്ച്‌ദേവും അറിയിച്ചു.

പൂന ജയ്ഭവാനി എം ഡി ആര്‍ പി ഗോഡ്‌ഗെ, ഉത്തരാഞ്ചലിലെ ധീരേന്ദ്ര പ്രതാപ് ചൗദരി, ജമ്മുകാശ്മീര്‍ പി സി സി ജനറല്‍ സെക്രട്ടറി അബ്ദുള്‍ അഹദ്‌യാത്തു, തമിഴ് നാട് സിടിവി കമ്മ്യൂണിക്കേഷന്‍ മെമ്പര്‍ എ ഉദ്യാരാജ, കര്‍ണ്ണാടക ശ്രീശക്തി അസോസിയേഷന്‍ എം ഡി വി എം ശശികുമാര്‍, ജീനാമിതബ് വെല്‍ഫെയര്‍ ട്രസ്റ്റ് ഡയറക്ടര്‍ ജെന്നെപെരെ, ബീഹാറിലെ ചാപ്രവൈഷ്ണവി, തമിഴ്‌നാട് ഭാരത് മാനേജിംങ് പാര്‍ട്ണര്‍ ഐ സാദിഖ് ബാഷ, കര്‍ണ്ണാടക നോര്‍ത്ത് വെസ്റ്റേണ്‍ റോഡ് ട്രാന്‍സ്‌പോര്‍ട് എം ഡി കെ എസ് മെഹ്്‌സിന്‍കായ്, കര്‍ണ്ണാടക സായി ഡെവലെപ്പേഴ്‌സ് പാര്‍ട്ണര്‍ എല്‍ എ പിഞ്ചാര്‍, കാഞ്ചിപുരത്തെ വൈ വെങ്കിട്ടറാവു റെഡ്ഡി, മഹാരാഷ്ട്ര തീമാ എസ് എസ് എസ് കെ എം ഡി ഗോവിന്ദ് എസ് മുലി, ഡോ. ആര്‍ കെ ഷര്‍മ്മ അഹമ്മദാബാദ്, പൂന റാണി മിനറല്‍സ് എം ഡി ശേഖര്‍ മുണ്ടഡ, ആന്ധ്രപ്രദേശ് ക്യൂന്‍മേരി സ്‌കൂള്‍ ചെയര്‍മാന്‍ പാലകിരി സുധീകര്‍, പ്രൊഫ. ഡോ. എച്ച് ജി ബിരാതര്‍ ഗോവ, നാഗപൂര്‍ എക്‌സല്‍ പ്രൊപൈറ്റര്‍ ശ്രീനിവാസ് എസ് വാരംഭെ, ന്യൂഡല്‍ഹി ശ്രേയ ഡെവലപ്പേഴ്‌സ് ചെയര്‍മാന്‍ രാജീവ് ഗുപ്ത, മുതിര്‍ന്ന പത്ര പ്രവര്‍ത്തകന്‍ നീരജ് സിംങ് തുടങ്ങിയ പ്രമുഖരാണ് ഇക്‌ണോമിക്‌സ് ഗ്രോത്ത് സൊസൈറ്റി ഓഫ് ഇന്ത്യയുടെ അമരക്കാര്‍. അവാര്‍ഡ് ദാന ചടങ്ങിനോടനുബന്ധിച്ച് 'ഇന്റിവിജ്വല്‍ ആച്ചീവ്‌മെന്റ് ഫോര്‍ ഇക്‌ണോമിക് ആന്റ് സോഷ്യല്‍ ഡെവലെപ്‌മെന്റ് എന്ന വിഷയത്തെ അധികരിച്ച് സെമിനാര്‍ സംഘടിപ്പിക്കുന്നുണ്ട്.

കോയമ്പത്തൂര്‍ കാരുണ്യ ബ്ലെഡ് ഡോണേഴ്‌സ് അസോസിയേഷന്റെ കാരുണ്യ ദര്‍ശന്‍ പുരസ്‌കാരം മഹാരാഷ്ട്ര മുളുന്ത് അസോസിയേഷന്റെ സമാജ് രത്‌ന പുരസ്‌കാരം, ശിഹാബ് തങ്ങള്‍ ഗ്ലോബല്‍ നെറ്റ്‌സോണ്‍ അവാര്‍ഡ് പ്രവാസി രത്‌ന പുരസ്‌കാരം, തിരുവനന്തപുരം സൗഹൃദയ വേദിയുടെ എന്‍ ആര്‍ ഐ ബിസിനസ്സുമാര്‍ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങളും ബഹുമതികളുംമെട്രോ മുഹമ്മദ് ഹാജിക്ക് ലഭിച്ചിട്ടുണ്ട്.

Keywords: R ajeev Gandhi Sadbavana award, Metro Mohammed Haji, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia