കാഞ്ഞങ്ങാട്ടെ രാജധാനി ജ്വല്ലറി കവര്‍ച: ഉടമ ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കി
May 10, 2013, 12:17 IST
കാസര്‍കോട്: കാഞ്ഞങ്ങാട്ടെ പ്രമാദമായ രാജധാനി ജ്വല്ലറി കവര്‍ച കേസില്‍ പ്രതികളെ മുഴുവന്‍ അറസ്റ്റുചെയ്‌തെങ്കിലും ജ്വല്ലറില്‍നിന്നും മോഷണംപോയ മുഴുവന്‍ സ്വര്‍ണവും കണ്ടെത്താന്‍ കഴിയാത്തത് സംബന്ധിച്ച് മാനേജിംഗ് പാര്‍ട്ണര്‍ ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കി. വെള്ളിയാഴ്ച രാവിലെ കാസര്‍കോട്ടെത്തിയ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ജ്വല്ലറി ഉടമ അബ്ദുല്‍ കരീം കോളിയാടാണ് പരാതി നല്‍കയത്.
2010 ഏപ്രില്‍ 16ന് ഉച്ചയ്ക്കാണ് ജീവനക്കാര്‍ ജുമാ നമസ്‌ക്കാരത്തിന് പോയപ്പോള്‍ ചുമര്‍ തുരന്ന് ജ്വല്ലറിയില്‍ നിന്ന് 15 കിലോ 80 ഗ്രാം സ്വര്‍ണം കവര്‍ച ചെയ്തത്. ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയ പോലീസ് ആറ് പ്രതികളെ അറസ്റ്റുചെയ്യുകയും 7.5 കിലോ സ്വര്‍ണം കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാല്‍ ബാക്കി 7.5 കിലോ 80 ഗ്രാം സ്വര്‍ണം കണ്ടെത്തുന്ന കാര്യത്തില്‍ പോലീസിന്റെ ഭാഗത്തുനിന്നും തുടര്‍ നടപടിയൊന്നും ഉണ്ടാകാത്തതിനെതുടര്‍ന്നാണ് ഉടമ ആഭ്യന്തരമന്ത്രിക്ക് പരാതി നല്‍കിയത്.
പോലീസിന്റെ ഭാഗത്തുനിന്നും എന്തുകൊണ്ടാണ് നടപടിയുണ്ടാകാത്തതെന്ന് അറിയില്ലെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി. കവര്‍ചയെതുടര്‍ന്ന് ജ്വല്ലറിതന്നെ അടച്ചുപൂട്ടേണ്ടിവന്നതായും ഇതേവരെ തുറന്നുപ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും പരാതിയില്‍ പറയുന്നു.
മോഷണക്കുറ്റം കണ്ടുപിടിക്കുകയും എല്ലാ പ്രതികളും പിടിയിലാവുകയും ചെയ്തിട്ടും മുഴുവന്‍ സ്വര്‍ണവും കണ്ടെത്തുന്നതില്‍ കാണിക്കുന്ന നിസംഗത സംശയം ജനിപ്പിക്കുന്നതാണ്. ഇതുസംബന്ധിച്ച് തുടര്‍ അന്വേഷണത്തിന് മൂന്ന് പോലീസ് ടീമുകളെ ഏല്‍പിച്ചെങ്കിലും ഈ ടീമുകളും സ്വര്‍ണം കണ്ടെടുക്കുന്ന കാര്യത്തില്‍ തണുപ്പന്‍ നിലപാടാണ് സ്വീകരിച്ചത്. കേസിന്റെ അന്വേഷണം ഊര്‍ജിതപ്പെടുത്തുന്നതിനും മുഴുവന്‍ സ്വര്‍ണവും കണ്ടെത്തുന്നതിനും ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഉന്നതപോലീസ് സംഘത്തെ അന്വേഷണം ഏല്‍പിച്ച് ഉത്തരവിടണമെന്നാണ് നിവേദനത്തില്‍ ആവശ്യപ്പെടുന്നത്.
Keywords: Kasaragod, Minister Thiruvanchoor Radhakrishnan, Complaint, Jweller-robbery, case, complaint, Kerala, Kanhangad, Abdul Kareem, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.