Mobile Phone | പാന്റിന്റെ കീശയില്‍വെച്ച മൊബൈല്‍ ഫോണ്‍ ചൂടായി; പുറത്തെടുത്തപ്പോഴെക്കും പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു
ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടി.
മൊബൈല്‍ ഫോണ്‍ അപ്രതീക്ഷിതമായി ചൂടായതോടെ അപകടം സംഭവിക്കുകയായിരുന്നു.
ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയെ സമീപിക്കാനാണ് യുവാവിന്റെ തീരുമാനം.
രാജപുരം: (KasargodVartha) കള്ളാറില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് അപകടം. ഒരാള്‍ക്ക് പരുക്കേറ്റു. മൊബൈല്‍ ഫോണ്‍ ആണ് പൊട്ടിത്തെറിച്ചത്. ഫോണിന്റെ ഉടമ കള്ളാര്‍ സ്വദേശി പ്രജില്‍ മാത്യുവിന് കയ്യിലും കാലിലും പൊള്ളലേറ്റിട്ടുണ്ട്.
കള്ളാറില്‍ ക്രൗണ്‍ സ്പോര്‍ട് ആന്‍ഡ് സൈകിള്‍ എന്ന സ്ഥാപനം നടത്തുകയാണ് പ്രജില്‍ മാത്യു. രാവിലെ ഒമ്പത് മണിയോടെയാണ് പ്രജിലിന്റെ പാന്റിന്റെ കീശയില്‍ ഉണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ അപ്രതീക്ഷിതമായി ചൂടാകുന്നത് ശ്രദ്ധയില്‍പെട്ടത്. ഉടന്‍ തന്നെ പുറത്തെടുത്തെങ്കിലും പൊട്ടിത്തെറിക്കുകയായിരുന്നു.
മൊബൈല്‍ ഫോണ്‍ പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലാണ്. കൈക്കും കാലിനും പൊള്ളലേറ്റ പ്രജില്‍ മാത്യു ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടി. സംഭവത്തില്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയെ സമീപിക്കാനാണ് യുവാവിന്റെ തീരുമാനം.