city-gold-ad-for-blogger

രാജാ റോഡ് നവീകരണം: അലൈന്‍മെന്റ് പ്രകാരം അതിര്‍ത്തി നിര്‍ണയിച്ചു; ജോലി പൂര്‍ത്തിയാക്കിയത് ജനപങ്കാളിത്തത്തോടെ

നീലേശ്വരം: (www.kasargodvartha.com 07.08.2018) രാജാ റോഡ് നവീകരണത്തിനു മുന്നോടിയായി തയ്യാറാക്കിയ അലൈന്‍മെന്റ് പ്രകാരം അതിര്‍ത്തി നിര്‍ണയിച്ചു രേഖപ്പെടുത്തുന്ന ജോലി ജനപങ്കാളിത്തത്തോടെ പൂര്‍ത്തിയായി. ഹൈവേ ജംഗ്ഷന്‍ മുതല്‍ നീലേശ്വരം മേല്‍പ്പാലം വരെ 1,300 മീറ്റര്‍ നീളമുള്ള റോഡില്‍ ചന്ത വളവു വരെയുള്ള അതിര്‍ത്തി നിര്‍ണയം ഞായറാഴ്ച പൂര്‍ത്തിയാക്കിയിരുന്നു. ശേഷിക്കുന്ന ഭാഗത്തെ പണി പണിമുടക്കു ദിവസമായ ചൊവ്വാഴ്ച പൂര്‍ത്തിയാക്കി. 14 മീറ്റര്‍ ആണ് റോഡിന്റെ വീതി. റോഡരികിലെ കെട്ടിട ഉടമകളും കെട്ടിടങ്ങളില്‍ വ്യാപാരം ചെയ്യുന്നവരും ഉള്‍പ്പെടെയുള്ളവരുടെ സഹകരണത്തോടെയായിരുന്നു അതിര്‍ത്തി നിര്‍ണയം.
രാജാ റോഡ് നവീകരണം: അലൈന്‍മെന്റ് പ്രകാരം അതിര്‍ത്തി നിര്‍ണയിച്ചു; ജോലി പൂര്‍ത്തിയാക്കിയത് ജനപങ്കാളിത്തത്തോടെ

രാജാ റോഡ് വികസന കര്‍മസമിതിയുടെ ടെക്‌നിക്കല്‍ കോ ഓര്‍ഡിനേറ്റര്‍ പിഡബ്ല്യുഡി റിട്ട. എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ ടി വി ദാമോദരന്റെ നേതൃത്വത്തിലുള്ള ടെക്‌നിക്കല്‍ ടീം ആണ് റോഡ് അളന്ന് അതിര്‍ത്തി രേഖപ്പെടുത്തിയത്. നഗരസഭാ ചെയര്‍മാന്‍ പ്രഫ. കെ പി ജയരാജന്‍, ഉപാധ്യക്ഷ വി ഗൗരി, സ്ഥിരം സമിതി അധ്യക്ഷരായ എ കെ കുഞ്ഞിക്കൃഷ്ണന്‍, പി രാധ, കൗണ്‍സിലര്‍മാരായ സി മാധവി, കെ പി കരുണാകരന്‍, പി കുഞ്ഞിക്കൃഷ്ണന്‍, പി ഭാര്‍ഗവി, സി സി കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

രാഷ്ട്രീയ നേതാക്കളായ കെ ബാലകൃഷ്ണന്‍, പി രാമചന്ദ്രന്‍, പി വിജയകുമാര്‍, വെങ്ങാട്ട് കുഞ്ഞിരാമന്‍, ജോണ്‍ ഐമന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അതിര്‍ത്തി രേഖപ്പെടുത്തിയത്. രാജാ റോഡ് നവീകരണത്തിനു മുന്നോടിയായി അതിര്‍ത്തി രേഖപ്പെടുത്തല്‍ പൂര്‍ത്തിയായതോടെ ജനപ്രതിനിധികളും രാഷ്ട്രീയ നേതൃത്വങ്ങളും മലയോര റോഡില്‍ കോണ്‍വന്റ് ജംഗ്ഷന്‍ മുതല്‍ താലൂക്ക് ആശുപത്രി വരെ വരുന്ന ഭാഗത്തെ ഗതാഗതക്കുരുക്കഴിക്കാനുള്ള ആലോചനയിലാണ്. നീലേശ്വരം എടത്തോട് റോഡ് പുനരുദ്ധാരണത്തിനു ഭരണാനുമതി ലഭിച്ചതോടെയാണിത്. മലയോര റോഡിലേക്കുള്ള പ്രവേശന കവാടമായ കോണ്‍വന്റ് ജംക് ഷന്‍ മുതലുള്ള ഗതാഗതക്കുരുക്കും യാത്രക്കാര്‍ക്കും മോട്ടോര്‍ തൊഴിലാളികള്‍ക്കും തലവേദനയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Nileshwaram, News, Road, Kasaragod, Raja Road Upgrading:  Border determined by alignment

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia