റോഡിലെ വെള്ളക്കെട്ട് കാല്‍നട യാത്രക്കാര്‍ക്ക് ദുരിതമാവുന്നു
Jun 27, 2017, 22:44 IST
മൊഗ്രാല്‍: (www.kasargodvartha.com 27.06.2017) മഴക്കാലത്തിനു മുമ്പ് ഓവുചാലുകള്‍ ശുചീകരിക്കാത്തതിനാല്‍ മൊഗ്രാല്‍ മീലാദ് നഗറിലെ റോഡില്‍ വെള്ളം കെട്ടി നില്‍ക്കുന്നത് കാല്‍നട യാത്രക്കാര്‍ക്ക് ദുരിതമാവുന്നു. മഴ കനത്തതോടെ മീലാദ് നഗര്‍ റോഡ് പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി, മുട്ടോളം വെള്ളമുണ്ട് റോഡില്‍.
ഇതുവഴി നടന്നു പോകുന്ന നൂറുകണക്കിന് വിദ്യാര്‍ത്ഥികളും മറ്റും വെള്ളക്കെട്ട് കാരണം ഏറെ ബുദ്ധിമുട്ടുന്നു. വെള്ളക്കെട്ട് ഒഴിവാക്കാന്‍ കുമ്പള ഗ്രാമ പഞ്ചായത്ത് മൂന്നുവര്‍ഷം മുമ്പ് നിര്‍മിച്ച ഓവുചാല്‍ സംവിധാനം മൂടപ്പെട്ട നിലയിലാണ്. ഇതാണ് വെള്ളക്കെട്ടിന് കാരണമായിരിക്കുന്നത്. ഓവുചാല്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ശുദ്ധീകരിച്ച് വെള്ളക്കെട്ട് ഒഴിവാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
പഞ്ചായത്ത് മെമ്പറുടെ വീടിനു താഴെയാണ് മീലാദ് നഗര്‍ റോഡ് വെള്ളത്തില്‍ മുങ്ങിയിരിക്കുന്നത്. ഇത് നാട്ടുകാരില്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Mogral, Road, Natives, Rain, Complaint, Kasaragod, Water, School, Students, Meelad Nagar, Rain water make obstacles for road users.