മേടച്ചൂടിന് കുളിരായി പുതുമഴയെത്തി
May 11, 2016, 19:37 IST
കാസര്‍കോട്: (www.kasargodvartha.com 11/05/2016) കത്തിക്കാളുന്ന മേടച്ചൂടിന് കുളിരായി പുതുമഴയെത്തി. ബുധനാഴ്ച വൈകിട്ടോടെ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഇടിയോട് കൂടിയ മഴ ലഭിച്ചു. വേനല്‍ മഴ വൈകിയതിനാല്‍ നാടും നഗരവും കനത്ത വരള്‍ച്ചയില്‍ ബുദ്ധിമുട്ടുമ്പോഴാണ് ആശ്വാസമായി മഴയെത്തിയിരിക്കുന്നത്.
ചൊവ്വാഴ്ച രാത്രിയോടെ തന്നെ ജില്ലയുടെ പല ഭാഗങ്ങളിലും മഴ ലഭിച്ചിരുന്നു. മലയോര മേഖലകളില്‍ ഏതാനും ദിവമായി ഒറ്റപ്പെട്ട മഴ ലഭിക്കുന്നുണ്ട്. കരിഞ്ഞുണങ്ങിയ കാര്‍ഷിക വിളകള്‍ക്കും കര്‍ഷകര്‍ക്കും വേനല്‍ മഴ ഉണര്‍വേകും. എന്നാല്‍ അപ്രതീക്ഷിതമായി എത്തിയ മഴ കാരണം പലരും ലക്ഷ്യസ്ഥാനത്തെത്താന്‍ ബുദ്ധിമുട്ടി.
കേരളത്തില്‍ വേനല്‍ മഴ ഏറ്റവും കുറവ് ലഭിച്ചത് കാസര്‍കോട് ജില്ലയിലായിരുന്നു. അര ശതമാനത്തില്‍ താഴെ മാത്രമാണ് കേരളത്തില്‍ ഇക്കുറി വേനല്‍ മഴ ലഭിച്ചത്.
Keywords : Kasaragod, Rain, Farmer, Hot, Wednesday, Rain showers amid summer heat.