city-gold-ad-for-blogger

കാലവര്‍ഷം കനത്തുതുടങ്ങി; ജില്ലയില്‍ പലയിടങ്ങളിലും ഗതാഗത തടസ്സം

കാസര്‍കോട്: (www.kasargodvartha.com 13.06.2016) കാലവര്‍ഷം കനത്തുതുടങ്ങിയതോടെ ജില്ലയില്‍ പലയിടങ്ങളിലും ഗതാഗത തടസ്സം അനുഭവപ്പെട്ടു. താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം നിറഞ്ഞു. കടലിലും പുഴകളിലും ജലനിരപ്പുയര്‍ന്നു. തോടുകള്‍ കരകവിഞ്ഞൊഴുകാന്‍ തുടങ്ങി. ബേക്കല്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ തൃക്കണ്ണാട്ട് സംസ്ഥാന പാത വെള്ളത്തിനടിയിലായി. ഇതേ തുടര്‍ന്ന് റോഡ് ഗതാഗതം തടസ്സപ്പെട്ടു.

നീലേശ്വരം തേജസ്വിനിപ്പുഴയിലും ചന്ദ്രഗിരിപ്പുഴയിലും ജലനിരപ്പുയര്‍ന്നത് പ്രദേശവാസികളില്‍ ആശങ്ക സൃഷ്ടിച്ചു. കാലവര്‍ഷം കനക്കുമ്പോള്‍ ഈ പുഴകള്‍ കരകവിഞ്ഞൊഴുകാറുണ്ട്. തേജസ്വിനിപ്പുഴ കരകവിയുന്നത് വന്‍ കൃഷിനാശത്തിനാണ് കാരണമാകാറുള്ളത്. പുല്ലൂര്‍തോട് കരകവിയുന്നത് സമീപത്തെ വയലുകളും മറ്റ് കൃഷിയിടങ്ങളും വെള്ളത്തിനടിയിലാകുന്നതിന് കാരണമാകുന്നു. ദേശീയ-സംസ്ഥാന പാതകളെല്ലാം കടന്നുപോകുന്ന ഭാഗങ്ങളില്‍ തോടുകളുണ്ട്. ഇത്തരം തോടുകളുടെ പാലങ്ങളില്‍ പലതും കൈവരികള്‍ തകര്‍ന്ന നിലയിലാണ്. പുല്ലൂര്‍ തോടിന്റെ കൈവരികള്‍ തകര്‍ന്നത് അപകടഭീഷണി സൃഷ്ടിക്കുന്നു.

മുമ്പ് ഒരു ലോറി നിയന്ത്രണം വിട്ട് പുല്ലൂര്‍ പാലത്തിന്റെ കൈവരി തകര്‍ത്ത് തോട്ടിലേക്ക് മറിഞ്ഞിരുന്നു. അതിനുശേഷം ഇവിടെ അറ്റകുറ്റപ്പണികളൊന്നും നടത്തിയിട്ടില്ല.


കാലവര്‍ഷം കനത്തുതുടങ്ങി; ജില്ലയില്‍ പലയിടങ്ങളിലും ഗതാഗത തടസ്സം

Keywords: Kasaragod, Rain, District, Police-station, Sea, River, Nileshwaram, Chandragiri River, Lorry, Pullur Bridge.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia