city-gold-ad-for-blogger

ത്വാഹ നഗര്‍ സ്വദേശികള്‍ക്കു വീട്ടിലെത്താന്‍ വഴി തോട്

എരിയാല്‍: (www.kasargodvartha.com 14.06.2014) നടവഴി മഴവെളളം നിറഞ്ഞ് തോടായതോടെ ചേരങ്കൈ കടപ്പുറം ത്വാഹ നഗര്‍ സ്വദേശികള്‍ ദുരിതത്തിലായി. നൂറോളം വീട്ടുകാര്‍ ആശ്രയിക്കുന്ന നടവഴിയാണ് തോടായി മാറിയത്.

മഴയില്‍ ഇവിടെ നിറയുന്ന മഴവെള്ളം ഒലിച്ചു പോകാന്‍ ഓവുചാലില്ലാത്തതാണ് പ്രശ്‌നം. താഴ്ന്ന പ്രദേശമാണിത്. വഴി ഉയര്‍ത്തുകയോ, വെള്ളം ഒഴുകിപ്പോകാന്‍ ഓവുചാല്‍ നിര്‍മിക്കുകയോ ചെയ്ത് പ്രശ്‌നം പരിഹരിക്കണമെന്ന് നാട്ടുകാര്‍ അധികൃതരോട് ആവശ്യപ്പെട്ടു.

വര്‍ഷം തോറും മഴക്കാലത്ത് പ്രദേശവാസികള്‍ അനുഭവിക്കുന്ന പ്രയാസം പരിഹരിക്കണമെന്ന് നാട്ടുകാര്‍ വര്‍ഷങ്ങളായി ഗ്രാമ പഞ്ചായത്തിനോട് ആവശ്യപ്പെടുന്നുണ്ടെങ്കിലും പരിഹാരമുണ്ടാകുന്നില്ല.

ത്വാഹ നഗര്‍ സ്വദേശികള്‍ക്കു വീട്ടിലെത്താന്‍ വഴി തോട്



ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
മുന്‍ കാമുകന്‍ വാങ്കഡെയില്‍ വെച്ച് മാനഭംഗപ്പെടുത്തിയെന്ന് പ്രീതി സിന്റ
Keywords: Kasaragod, House, Rain, Water, Cherangai, Problem, Complaint, Natives, Rain water, Rain; Road becomes ditch.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia