ക്വാറി ഉടമകള്‍ക്ക് മുന്നറിയിപ്പുമായി സര്‍ക്കാര്‍
May 26, 2018, 20:01 IST
കാസര്‍കോട്: (www.kasargodvartha.com 26.05.2018) മഴക്കാലത്ത് ക്വാറി ഉടമകളും ഖനനം നടത്തുന്ന സ്ഥലത്തിന്റെ ഉടമകളും ക്വാറികളില്‍ അപകടം ഉണ്ടാകാതിരിക്കാന്‍ അതീവ ജാഗ്രത പാലിക്കണമെന്നും തുടര്‍ചയായി മഴ പെയ്യുന്ന സമയങ്ങളില്‍ എല്ലാവിധ ഖനന പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കേണ്ടതാണെന്നും മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് ജില്ലാ സീനിയര്‍ ജിയോളജിസ്റ്റ് അറിയിച്ചു.
മഴക്കാലത്ത് ക്വാറികളില്‍ ഇളകി നില്‍ക്കുന്ന കല്ലും മണ്ണും ഇടിഞ്ഞ് വീഴാനുളള സാധ്യതകള്‍ ഒഴിവാക്കാനും ക്വാറികളില്‍ വെളളം കെട്ടികിടന്ന് അതില്‍ വീണ് ജീവാപായം ഉണ്ടാകാതിരിക്കാനും ക്വാറികള്‍ക്ക് ചുറ്റും വേലി കെട്ടി മതിയായ സുരക്ഷ ഉറപ്പ് വരുത്താനും ക്വാറി നടത്തിപ്പുകാരും സ്ഥലമുടമകളും ശ്രദ്ധിക്കണം.

Keywords: Kerala, kasaragod, news, Rain, Rain: Quarry owners should be alert