city-gold-ad-for-blogger

Rain | വേനൽ ചൂടിന് ആശ്വാസം; കാസർകോട്ട് പലയിടത്തും മഴ

കാസർകോട്: (KasargodVartha) വേനൽ ചൂടിന് ആശ്വാസം പകർന്ന് കാസർകോട്ട് പലയിടത്തും മഴ. മധൂരിൽ വെള്ളിയാഴ്ച രാവിലെ നല്ല മഴ കിട്ടി. അര മണിക്കൂറോളം മഴനീണ്ടുനിന്നു. മലയോര മേഖലയിലും മഴ ലഭിച്ചതായി റിപോർടുകൾ ഉണ്ട്. 10 ജില്ലകളിൽ വേനൽമഴ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.
  
Rain | വേനൽ ചൂടിന് ആശ്വാസം; കാസർകോട്ട് പലയിടത്തും മഴ

തമിഴ്നാട് തീരത്ത് ഉയർന്ന തിരമാലകൾ ഉണ്ടാകുമെന്ന റിപോർടുകൾക്ക് പിന്നാലെയാണ് കേരളത്തിലെ 10 ജില്ലകളിൽ വേനൽമഴ മുന്നറിയിപ്പ് കാലാവസ്ഥാ നിരീക്ഷണ വിഭാഗം നൽകിയിരിക്കുന്നത്. വരും ദിവസങ്ങളിലും വേനൽമഴ ലഭിക്കാനിടയുണ്ടെന്നാണ് കാലാവസ്ഥ വിഭാഗം അറിയിക്കുന്നത്.


വടക്കൻ ജില്ലകളിൽ രണ്ടുമാസത്തിലേറെയായി മഴ ലഭിച്ചിരുന്നില്ല. ചുട്ട് പൊള്ളുന്ന വേനലിന് ഏറെ ആശ്വാസം പകർന്ന് കൊണ്ടാണ് ഇപ്പോൾ വേനൽമഴ ലഭിച്ച് കൊണ്ടിരിക്കുന്നത്. ജില്ലയിലെ പല പ്രദേശങ്ങളും രാവിലെ മുതൽ മേഘാവൃതമായിരുന്നു.
 
Rain | വേനൽ ചൂടിന് ആശ്വാസം; കാസർകോട്ട് പലയിടത്തും മഴ

Keywords: Rain, Weather, Malayalam News, Kasaragod, Summer, Madhur, Hill Area, Tamil Nadu, Waves, Weather Observatory, Summer Rain, Rain in many places of Kasaragod.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia