മഴ: കുമ്പളയില്‍ മൂന്നു സുനാമി വീടുകള്‍ തകര്‍ന്നു
Jun 5, 2012, 17:01 IST
കുമ്പള: കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയില്‍ സുനാമി പദ്ധതിയില്‍ നിര്‍മ്മിച്ച മൂന്ന് വീടുകള്‍ തകര്‍ന്നു. രണ്ടെണ്ണം അപകടാവസ്ഥയിലാണ്.
കുമ്പള ദേവിനഗറിലെ 38 സുനാമി വീടുകളില്‍ മുന്നെണ്ണമാണ് തകര്‍ന്നത്. മത്സ്യതൊഴിലാളിയായ മൊയ്തീന്‍ കുഞ്ഞി, ഹമീദ്, മുഹമ്മദ് കുഞ്ഞി എന്നിവരുടെ വീടുകളാണ് തകര്‍ന്നത്. മൊയ്തീന്‍ കുഞ്ഞിയുടെ വീടിന്റെ അടുക്കളഭാഗം നിലംപൊത്തി.
രണ്ട് വര്‍ഷം മുമ്പാണ് സുനാമി ഭവനനിര്‍മ്മാണ പദ്ധതി പ്രകാരം ഇവിടെ 38 വീടുകള്‍ നിര്‍മ്മിച്ചത്. കോണ്‍ക്രീറ്റില്‍ നിര്‍മ്മിച്ച വീടുകളില്‍ പലതും ഇപ്പോള്‍ അപകടാവസ്ഥയിലാണ്. നിര്‍മ്മാണത്തിലുണ്ടായ ക്രിത്രിമമാണ് അപകടത്തിന് കാരണം. ഈ വീടുകള്‍ക്ക് തൊട്ടടുത്തായി സ്ഥിതിചെയ്യുന്ന വൈദ്യുതി തൂണും മഴയില്‍ തകര്‍ന്നിട്ടുണ്ട്.

Keywords: Kumbala, House-collapse, Kasaragod, Tsunami