നെല്ലിക്കുന്ന് കടപ്പുറം റോഡില്‍ വെള്ളംകയറി; ജനം ദുരിതത്തില്‍
Jun 20, 2013, 18:22 IST
കാസര്‍കോട്: നെല്ലിക്കുന്ന് കടപ്പുറം, ലൈറ്റ് ഹൗസ് റോഡില്‍ കനത്തമഴയില്‍ വെള്ളംകയറിയതുമൂലം ജനം ദുരിതത്തിലായി. സ്‌കൂള്‍ വിദ്യാര്‍ത്ഥികളടക്കമുള്ള ആയിരക്കണക്കിനാളുകളാണ് ഇതുമൂം കാല്‍നടയാത്രപോലും സാധ്യമാകാതെ വിഷമിക്കുന്നത്. ഇരുചക്രവാഹനങ്ങള്‍ റോഡിലെ കുഴിയില്‍ വീണ് അപകടത്തില്‍ പെടുകയും ചെയ്യുന്നു.
മഴവെള്ളം മുഴുവനും ഈഭാഗത്തേക്ക് ഒഴുകിവരുന്നതുമൂലമാണ് ഇവിടെ വെള്ളംകെട്ടിനില്‍ക്കന്നത്. ഓവുചാലുകള്‍ ഇല്ലാത്തതും റോഡരികിലുള്ള വീട്ടുകാര്‍ മതില്‍കെട്ടി വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുത്തിയതും മൂലമാണ് ഇവിടെ വെള്ളം ഒഴുകിപ്പോകാതെ കിടക്കുന്നത്. മത്സതൊഴിലാളികളടക്കമുള്ള തീരദേശവാസികള്‍ മഴക്കാലം കഴിയുന്നതുവരെ മലിനജലം താണ്ടിയാണ് വീടുകളിലെത്തുന്നത്.
ഒവുചാല്‍ നിര്‍മിക്കണമെന്നാവശ്യപ്പെട്ട് പലതവണ നഗരസഭാ അധികൃതരെ സമീപിച്ചെങ്കിലും ഒരുനടപടിയും ഉണ്ടായിട്ടില്ലെന്നാണ് ജനങ്ങളുടെ പരാതി. സമീപത്തെ തോട്ടിലേക്കും വെള്ളം ഒഴുകിപ്പോകാന്‍ സൗകര്യമില്ല. പകര്‍ച്ചവ്യാധികളടക്കം പടര്‍ന്നുപിടിക്കുമ്പോഴാണ് അനാസ്ഥ ഉണ്ടാകുന്നത്.

Photos: Shrikanth Kasaragod
Keywords: Kasaragod, Nellikunnu, Water, Road, Rain, Kerala, Nellikunnu Beach Road, Light House, Road, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.