city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മധൂരിലും കുമ്പളയിലും കനത്ത മഴയില്‍ വ്യാപകമായ നഷ്ടം; പലയിടത്തും വെള്ളം കയറി

കാസര്‍കോട്: ഏതാനും ദിവസമായി പെയ്യുന്ന കനത്തമഴയില്‍ മധൂരിലും കുമ്പളയിലും വ്യാപകമായ നാശനഷ്ടം സംഭവിച്ചു. മധൂര്‍, പട്ട് ള എന്നിവിടങ്ങളില്‍ മധുവാഹിനി പുഴ കരകവിഞ്ഞതുമൂലം വെള്ളംകയറി ജനജീവിതം ദുസഹമായി. മധൂര്‍ ക്ഷേത്രത്തില്‍ വെള്ളം കയറി. ചുറ്റമ്പലത്തിനകത്തും പുറത്തും വെള്ളംകയറിയതുമൂലം ക്ഷേത്രത്തിലെത്താന്‍ ഭക്തജനങ്ങള്‍ ബുദ്ധിമുട്ടി.

കാലവര്‍ഷം ഇനിയും ശക്തിപ്പെടുമെന്നാണ് കാലാവസ്ഥാന നിരീക്ഷണകേന്ദ്രം വ്യക്തമാക്കിയിട്ടുള്ളത്. വെള്ളം കേറിയതുമൂലം കൃഷിയിടങ്ങള്‍ വെള്ളത്തിലായത് കര്‍ഷകരുടെ നട്ടല്ലൊടിച്ചു. പലയിടത്തും വൈദ്യുതി ബന്ധവും ടെലിഫോണ്‍ ബന്ധവും തകരാറിലായി. ചെമ്പരിക്കയില്‍ കിണറിടിഞ്ഞ് വീണ് വീടിന് ഭീഷണി സൃഷ്ടിച്ചു.

ദേശീയപാത ബേവിഞ്ചയില്‍ മരം പൊട്ടിവീണ് ഗതാഗതവും തടസ്സപ്പെട്ടു. ഫയര്‍ഫോഴ്‌സെത്തി മരം മുറിച്ചുനീക്കി ഗതാഗതം പുന:സ്ഥാപിച്ചു.

കുമ്പള വളച്ചാലില്‍ വെള്ളം കയറിയതുമൂലം നിരവധി കുടുംബങ്ങള്‍ ദുരിതത്തിലായി. മൊഗ്രാല്‍ കൊപ്പളത്ത് നിരവധി വീടുകളിലും വെള്ളം കയറി. കുഞ്ഞഹമ്മദ്, സൈനുദ്ദിന്‍, ഖാദര്‍, അന്‍വര്‍, ലത്തീഫ്, കെ.വി. മുഹമ്മദ്കുഞ്ഞി, ഉമര്‍, ജലീല്‍ എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്.

ബദിയഡുക്കയില്‍ ഈശ്വരഭട്ടിന്റെ വീട് കുന്നിടിഞ്ഞ് വീണ് തകര്‍ന്ന് നാശനഷ്ടം സംഭവിച്ചു. കുന്നിടിഞ്ഞ് വീണ് കെടിഞ്ചിയിലെ തങ്കച്ചന്റെ വീടും തകര്‍ന്നു. കൈക്ക് ഗുരുതരമായി പരിക്കേറ്റ തങ്കച്ചനെ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആദൂരില്‍ സഫിയയുടെ പുതിയ വീടും മഴയില്‍ തകര്‍ന്നു.

മധൂരിലും കുമ്പളയിലും കനത്ത മഴയില്‍ വ്യാപകമായ നഷ്ടം; പലയിടത്തും വെള്ളം കയറി

മധൂരിലും കുമ്പളയിലും കനത്ത മഴയില്‍ വ്യാപകമായ നഷ്ടം; പലയിടത്തും വെള്ളം കയറി

മധൂരിലും കുമ്പളയിലും കനത്ത മഴയില്‍ വ്യാപകമായ നഷ്ടം; പലയിടത്തും വെള്ളം കയറി

മധൂരിലും കുമ്പളയിലും കനത്ത മഴയില്‍ വ്യാപകമായ നഷ്ടം; പലയിടത്തും വെള്ളം കയറി

മധൂരിലും കുമ്പളയിലും കനത്ത മഴയില്‍ വ്യാപകമായ നഷ്ടം; പലയിടത്തും വെള്ളം കയറി

മധൂരിലും കുമ്പളയിലും കനത്ത മഴയില്‍ വ്യാപകമായ നഷ്ടം; പലയിടത്തും വെള്ളം കയറി

Keywords: Kerala, Kasaragod, Kumbala, Madhur, Patla, water, rain, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia