കടലാക്രമണവും കനത്ത കാറ്റും നാശം വിതച്ചു; നെല്ലിക്കുന്നിലും, ചേരങ്കൈയിലും 5 വീടുകള്‍ തകര്‍ന്നു
Jun 20, 2014, 18:00 IST
കാസര്‍കോട്: (www.kasargodvartha.com 20.06.2014) കടലാക്രമണവും കാറ്റും കനത്ത നാശം വിതച്ചപ്പോള്‍ നെല്ലിക്കുന്നിലും ചേരങ്കൈയിലും അഞ്ച് വീടുകള്‍ തകര്‍ന്നു. നിരവധി തെങ്ങുകളും കാര്‍ഷിക വിളകളും നശിച്ചു. നെല്ലിക്കുന്ന് ലൈറ്റ് ഹൗസിന് സമീപത്തെ സി.എം അബ്ദുല്ല - ദൈനബി ദമ്പതികളുടെ ഓട് മേഞ്ഞതും മുന്‍വശത്ത് കോണ്‍ക്രീറ്റ് ചെയ്തതുമായ വീടാണ് പൂര്‍ണമായും തകര്‍ന്നത്. അബ്ദുല്ലയും, ഭാര്യ ദൈനബിയും വീട്ടിനകത്ത് നിന്നും ഓടിരക്ഷപ്പെടുകയായിരുന്നു. അഞ്ച് ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
ചേരങ്കൈ കടപ്പുറത്തെ നാസറിന്റെ കിണറും, അടുക്കള ഭാഗവും കടലാക്രമണത്തില്‍ തകര്‍ന്നു. തൊട്ടടുത്ത പ്രസാദിന്റെ അടുക്കളയും കുളിമുറിയും, തകര്‍ന്നു. ചേരങ്കൈ കടപ്പുറത്തെ ആസ്യുമ്മയുടെ വീട് പൂര്‍ണമായും കടലെടുത്തു. നാശനഷ്ടം നേരിട്ട വീടുകള്‍ റവന്യൂ അധികൃതര്‍ എത്തി പരിശോധിച്ച് നഷ്ടം വിലയിരുത്തി.
കഴിഞ്ഞ ദിവസമുണ്ടായ കനത്ത കാറ്റിലാണ് നിരവധി തെങ്ങുകളും വാഴകളും മറ്റ് വിളകളും നശിച്ചത്. മിക്ക സ്ഥലത്തും വൈദ്യുതി ബന്ധം പൂര്‍ണമായും തകരാറിലായി. വൈദ്യുതി ഉദ്യോഗസ്ഥരുടെ പരിശ്രമത്തിനൊടുവിലാണ് വൈദ്യുതി ബന്ധം ഭാഗികമായി പുനഃസ്ഥാപിച്ചത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Nellikunnu, Cherangai, House, Rain, Kasaragod, C.M Abdulla.
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067