യുവ ഗായിക റൈമയുടെ മരണകാരണം മാനസികാസ്വാസ്ഥ്യമെന്ന് പോലീസ്
May 10, 2013, 16:32 IST
ഉദുമ: യുവ ഗായിക ഉദുമയിലെ റൈമ ചന്ദ്രന്റെ (23) മരണം മാനസികാസ്വാസ്ഥ്യത്തെ തുടര്‍ന്നാണെന്ന് ബേക്കല്‍ എസ്.ഐ. എം.പി. രാജേഷ് പറഞ്ഞു. റൈമയെ മരണത്തിലേക്ക് നയിക്കാന്‍ മറ്റ് കാരണങ്ങളൊന്നുമില്ലെന്നും എസ്.ഐ. പറഞ്ഞു.
ദാമ്പത്യ ജീവിതത്തിലെ പൊരുത്തക്കേടുകളാണ് റൈമയെ മാനസികമായി തളര്‍ത്തിയതെന്നാണ് സംശയിക്കുന്നത്. ഉദുമയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ വ്യാഴാഴ്ച ഉച്ചയ്ക്കാണ് റൈമയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ജന്മനാടായ വടകരയിലേക്ക് കൊണ്ടു പോയി സംസ്‌ക്കരിച്ചു.
നിരവധി ആല്‍ബങ്ങളിലും സ്‌റ്റേജ് പരിപാടികളിലും ചാനലുകളിലും ഗാനം ആലപിക്കുകയും അവതരിപ്പിക്കുകയും ചെയ്ത കഴിവുള്ള കലാകാരിയായിരുന്നു റൈമ. അതു കൊണ്ടുതന്നെ റൈമയുടെ മരണം സുഹൃത്തുക്കള്‍ക്കും അവരോടൊപ്പം പരിപാടികളില്‍ അവതരിപ്പിച്ച കലാകാരന്മാര്‍ക്കും നാട്ടുകാര്‍ക്കും ഞെട്ടലുണ്ടാക്കി.
Related News: യുവ ഗായിക റൈമ ചന്ദ്രന്‍ തൂങ്ങി മരിച്ച നിലയില്‍
Keywords: Singer, Suicide, Udma, Marriage, Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.