city-gold-ad-for-blogger
Aster MIMS 10/10/2023

Railway | ഷൊര്‍ണ്ണൂര്‍-കണ്ണൂര്‍ പാസഞ്ചര്‍ കാസര്‍കോട് വരെ നീട്ടുമെന്ന് റെയില്‍വെയുടെ ഉറപ്പ്

shornur-kannur passenger
പരശുറാം എക്‌സ്പ്രസിന് രണ്ട് കോച് അധികമായി അനുവദിക്കുമെന്നും റെയില്‍വെ അറിയിച്ചു.

Railways assurance that Shornur-Kannur passenger will be extended to Kasaragod

Railway | ഷൊര്‍ണ്ണൂര്‍-കണ്ണൂര്‍ പാസഞ്ചര്‍ കാസര്‍കോട് വരെ നീട്ടുമെന്ന് റെയില്‍വെയുടെ ഉറപ്പ്

കുഞ്ഞിക്കണ്ണന്‍ മുട്ടത്ത്

കാസര്‍കോട്: (KasargodVartha) കാസര്‍കോട് വാര്‍ത്ത തുടങ്ങി വെച്ച ക്യാമ്പയിന്‍ ഫലം കാണുന്നു. ഷൊര്‍ണ്ണൂര്‍-കണ്ണൂര്‍ പാസഞ്ചര്‍ കാസര്‍കോട് വരെ നീട്ടുമെന്ന് റെയില്‍വെയുടെ ഉറപ്പ് ലഭിച്ചു.

മലബാറിലെ ട്രെയിന്‍ യാത്രാദുരിതം ചര്‍ച്ച ചെയ്യാന്‍ മന്ത്രി വി അബ്ദുര്‍ റഹ് മാന്‍ വിളിച്ച ഉന്നതല യോഗത്തിലാണ് റെയില്‍വെ ഈ ഉറപ്പ് നല്‍കിയത്. തിരുവനന്തപുരം സെക്രട്ടറിയേറ്റിലെ മന്ത്രിയുടെ ചേമ്പറില്‍ നടന്ന യോഗത്തില്‍ സതേണ്‍ റെയില്‍വേ പ്രതിനിധികളും തിരുവനന്തപുരം ഡിവിഷണല്‍ മാനേജറും പാലക്കാട് അഡിഷണല്‍ ഡിവിഷണല്‍ മാനേജറും അടക്കമുള്ള ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. പരശുറാം എക്‌സ്പ്രസിന് രണ്ട് കോച് അധികമായി അനുവദിക്കുമെന്നും റെയില്‍വെ അറിയിച്ചു.

Impact

വടക്കന്‍ മലബാറില്‍ കൂടുതല്‍ മെമു സര്‍വീസുകള്‍ ആരംഭിക്കുക, ട്രെയിനുകളില്‍ കൂടുതല്‍ ജനറല്‍ കോചുകള്‍ അനുവദിക്കുക, പുതുതായി അനുവദിച്ച ഷോര്‍ണൂര്‍ കണ്ണൂര്‍ പാസഞ്ചര്‍ കാസര്‍ഗോട് വരെ നീട്ടുക എന്നിവയാണ് സംസ്ഥാനം പ്രധാന ആവശ്യങ്ങളായി ഉന്നയിച്ചത്.

കൊവിഡ് കാലത്ത് വെട്ടിച്ചുരുക്കിയ റെയില്‍വേ ആനുകൂല്യങ്ങള്‍ പുനസ്ഥാപിക്കണമെന്നും കേരളത്തില്‍ റെയില്‍വേയുടെ ചുമതലയുള്ള മന്ത്രി വി അബ്ദുര്‍ റഹ് മാന്‍ ആവശ്യപ്പെട്ടിരുന്നു. ബുധനാഴ്ച നടന്ന ഉന്നത യോഗത്തില്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ പ്രത്യേകിച്ച് മലബാറിലെ യാത്രാപ്രശ്‌നം ആണ് ഉന്നയിക്കപ്പെട്ടത്. യോഗത്തിലെ ആവശ്യങ്ങള്‍ കേന്ദ്രമന്ത്രിയുമായി നേരിട്ട് നടക്കുന്ന ചര്‍ച്ചയിലും ഉന്നയിക്കുമെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്..

അതിനിടെ കണ്ണൂര്‍-ഷൊര്‍ണൂര്‍ റൂടില്‍ പ്രഖ്യാപിച്ച പുതിയ പാസഞ്ചര്‍ ട്രെയിന്‍ ഉത്തര മലബാറിലെ യാത്രാദുരിതത്തിന് പാതി ആശ്വാസമാകുമെന്നാണ് യാത്രക്കാര്‍ പറയുന്നത്. എന്നാല്‍ ആഴ്ചയില്‍ അവധി ദിനങ്ങളില്‍ പുതിയ ട്രെയിനില്ലാത്തതും പരശുറാം എക്‌സ്പ്രസ് അടക്കമുള്ള വണ്ടികള്‍ കോഴിക്കോട് പിടിച്ചിടുന്നതും തുടരുന്നത് വലിയ പ്രതിസന്ധിയാണ് യാത്രക്കാര്‍ക്ക് ഉണ്ടാക്കുന്നത്. ജനകീയ ട്രെയിനായി അറിയപ്പെടുന്ന ജനശതാബ്ദിയാകട്ടെ എല്ലാ ദിവസവും സര്‍വീസ് ഇല്ല.

ജനശതാബ്ദിയുടെ സര്‍വീസ് എല്ലാ ദിവസവും ഉണ്ടായിരുന്നെങ്കില്‍ അത് വടക്കന്‍ മലബാറിലെ ജനങ്ങള്‍ക്ക് വലിയ സഹായമാകുമായിരുന്നുവെന്നാണ് യാത്രക്കാര്‍ പറയുന്നത്. പരശുറാം എക്‌സ്പ്രസ് ഒരു മണിക്കൂറാണ് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ പിടിച്ചിടുന്നത്. നാഗര്‍കോവിലില്‍നിന്ന് പുറപ്പെടുന്ന വണ്ടിയാണ് വൈകീട്ട് 3.50 മുതല്‍ 5.02 വരെ കോഴിക്കോട് അകാരണമായി കാത്തുകിടക്കുന്നത്. കേരളത്തിന്റെ തെക്കേയറ്റത്തുനിന്ന് പുലര്‍ച്ചെ പുറപ്പെട്ട യാത്രക്കാരോട് ചെയ്യുന്ന ക്രൂരതയുടെ ന്യായീകരണം റെയില്‍വേ ഇനിയും വിശദീകരിച്ചിട്ടില്ല. വടക്കോട്ടേക്ക് വൈകിട്ടത്തെ പതിവുയാത്രക്കാര്‍ക്കുവേണ്ടിയാണ് പിടിച്ചിടല്‍ എന്നാണ് അനൗദ്യോഗിക വിശദീകരണം.

ഷൊര്‍ണൂര്‍-കണ്ണൂര്‍ റൂടിലെ പുതിയ വണ്ടി കോഴിക്കോട്ടുനിന്ന് പുറപ്പെടുന്നത് 5.30നാണ്. പരശുറാമിന്റെ സമയക്രമം അല്‍പം പരിഷ്‌കരിച്ച് നാലരയ്ക്ക് മുമ്പായി പുറപ്പെടുംവിധം ക്രമീകരിച്ചാല്‍ യാത്രക്കാര്‍ക്ക് വലിയ ഉപകാരമാവുമെന്നും ചൂണ്ടി കാണിക്കപ്പെട്ടുന്നു, 

കാസര്‍കോട് വാര്‍ത്ത തുടങ്ങിയ 'കാസര്‍കോട് എന്താ കേരളത്തിലല്ലെ?' എന്ന ക്യാമ്പയിന്‍ മുഴുവന്‍ മുന്‍നിര മാധ്യമങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. കാസര്‍കോട് എം പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഡല്‍ഹിയില്‍ റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവിനെ നേരിട്ട് കണ്ട് പാസഞ്ചര്‍ കാസര്‍കോട് വരെ നീട്ടണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നു.

വിവിധ യുവജന സംഘടനകളും അവഗണനയ്‌ക്കെതിരെ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു. മുമ്പ് വന്ദേ ഭാരത് ട്രെയിന്‍ പ്രഖ്യാപിച്ചപ്പോഴും കാസര്‍കോടിനെ ഒഴിവാക്കിയിരുന്നു. ജില്ലയിലെ ജനങ്ങളുടെയും എം പി അടക്കമുള്ള ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാര്‍ടി നേതാക്കളുടെയും ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് രണ്ട് വന്ദേ ഭാരതും കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന സാഹചര്യം ഉണ്ടായത്. ഇതില്‍ ഒരു ട്രെയിന്‍ പിന്നീട് മംഗളൂരു വരെ നീട്ടിയതും ആശ്വാസമായിരുന്നു. മൂന്നാമത് ഒരു വന്ദേ ഭാരത് കൂടി പ്രഖ്യാപിച്ചത് വന്‍ വരുമാനം റെയില്‍വെക്ക് ലഭിച്ചു വരുന്നത് കൊണ്ടാണ്.

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL