city-gold-ad-for-blogger

റെയില്‍വേ ടിക്കറ്റുകള്‍ കലക്ടറേറ്റില്‍ നിന്നും ലഭിക്കും

റെയില്‍വേ ടിക്കറ്റുകള്‍ കലക്ടറേറ്റില്‍ നിന്നും ലഭിക്കും
റെയില്‍വെ ടിക്കറ്റ് റിസര്‍വേഷന്‍ കൗണ്ടര്‍ കളക്‌ട്രേറ്റില്‍ 
പി.കരുണാകരന്‍ എം.പി. ഉദ്ഘാടനം ചെയ്യുന്നു.
കാസര്‍കോട്: റെയില്‍വേ റിസര്‍വേഷന്‍ ടിക്കറ്റുകളും തത്കാല്‍ ടിക്കറ്റുകളും ഇനിമുതല്‍ പൊതുജനങ്ങള്‍ക്ക് കളിക്‌ട്രേറ്റിലെ അന്വേഷണ കൗണ്ടറില്‍ ഒരുക്കിയിട്ടുള്ള പ്രത്യേക കൗണ്ടറില്‍ നിന്നും ലഭിക്കുന്നതാണ്. ടിക്കറ്റ് വിതരണം പ്രവൃത്തി ദിവസങ്ങളില്‍ മാത്രം രാവിലെ 10 മുതല്‍ വൈകിട്ട് 4.30 മണി വരെ വിതരണം ചെയ്യും. എന്നാല്‍ സാധാരണ റെയില്‍വെ ടിക്കറ്റുകള്‍, സീസണ്‍ ടിക്കറ്റുകള്‍ ഇവിടെ നിന്ന് ലഭിക്കുന്നതല്ല. കുട്ടികള്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കുമുള്ള കണ്‍സഷന്‍ ടിക്കറ്റുകളും ലഭിക്കുന്നതാണ്. മറ്റു വിവിധ വിഭാഗക്കാര്‍ക്ക് ലഭിക്കുന്ന കണ്‍സഷന്‍ ടിക്കറ്റുകള്‍ അനുവദിക്കുന്നതല്ല. ടിക്കറ്റുകള്‍ വാങ്ങാന്‍ എത്തുന്നവര്‍ തിരിച്ചരിയറല്‍ കാര്‍ഡിന്റെ പകര്‍പ്പ് കൊണ്ടു വരേണ്ടതാണ്.

കാസര്‍കോട് എം.പി. പി.കരുണാകരന്റെ മണ്ഡലത്തിന് അനുവദിച്ച റെയില്‍വെ പാസഞ്ചര്‍ റിസര്‍വേഷന്‍ സിസ്റ്റം എന്ന പേരിലുള്ള റെയില്‍വെ ടിക്കറ്റ് കൗണ്ടര്‍ കളക്‌ട്രേറ്റില്‍ തുറക്കാനാണ് എം.പി നിര്‍ദേശം നല്‍കിയത്. കൗണ്ടറിന്റെ ഉദ്ഘാടനം പി.കരുണാകരന്‍ എം.പി. നിര്‍വ്വഹിച്ചു.ചടങ്ങി ല്‍ എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. അധ്യക്ഷത വഹിച്ചു. എം.എല്‍.എ. മാരായ പി.ബി.അബ്ദുര്‍ റസാഖ്, ഇ.ചന്ദ്രശേഖരന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ശ്യാമളാ ദേവി, പാലക്കാട് ഡിവിഷനല്‍ റെയില്‍വെ മാനേജര്‍ പീയൂഷ് അഗര്‍വാള്‍, നഗരസഭാ ചെയര്‍മാന്‍ ടി.ഇ.അബ്ദുല്ല, ജീവനക്കാരുടെസംഘടനാ പ്രതിനിധികളായ കെ.പ്രഭാകരന്‍, പി.പീതാംബരന്‍, കെ.ര
വീന്ദ്രന്‍, ഒ.എം.ഷഫീക്ക് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. എ.ഡി.എം.എച്ച്.ദിനേശന്‍ സ്വാഗതവും ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ.ജയ നന്ദിയും പറഞ്ഞു.

Keywords: Railway ticket, Reservation, Counter, Collectorate, Kasaragod, Kerala, Malayalam news

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia