city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചാ­ത്തങ്കൈ മേല്‍­പ്പാലം: പ­ഞ്ചാ­യ­ത്തി­നെ­തി­രെ നാ­ട്ടു­കാര്‍ രംഗത്ത്

ചാ­ത്തങ്കൈ മേല്‍­പ്പാലം: പ­ഞ്ചാ­യ­ത്തി­നെ­തി­രെ നാ­ട്ടു­കാര്‍ രംഗത്ത്
കാ­സര്‍­കോട്: നാ­ടി­ന്റെ സമ­ഗ്ര വി­ക­സ­ന­ത്തി­നു വേ­ണ്ടി കേ­ന്ദ്ര സംസ്ഥാ­ന സര്‍­ക്കാ­റു­കള്‍ കോ­ടി­കള്‍ ത­ന്നെ ചി­ല­വ­ഴി­ക്കു­മ്പോ­ഴും, റെ­യില്‍­വേ ട്രാക്കും ക­ടലും പു­ഴ­യു­മാ­യി ചു­റ്റ­പ്പെ­ട്ട് ദ്വീ­പ് പോ­ലെ ഒ­റ്റ­പ്പെ­ട്ട് സഞ്ചാ­ര സൗ­ക­ര്യ­മില്ലാ­തെ ദു­രി­ത­മ­നു­ഭ­വി­ക്കു­ക­യാ­ണ് ചാ­ത്തങ്കൈ പ്ര­ദേശ­ത്തെ ജ­ന­ങ്ങ­ളെ­ന്ന് നാ­ട്ടു­കാര്‍ വാര്‍­ത്താ­സ­മ്മേ­ള­ന­ത്തില്‍ പ­റഞ്ഞു.

ഗര്‍­ഭി­ണി­ക­ളേയും രോ­ഗി­ക­ളേയും അ­ഞ്ച് കിലോ മീ­റ്റ­റോ­ളം ചുമ­ന്ന് പ്രധാന റോ­ഡി­ലെ­ത്തി­ച്ചാ­ണ് ഇ­പ്പോ­ള്‍ ആ­ശു­പ­ത്രി­യി­ലെ­ത്തി­ക്കു­ന്നത്. നി­രവ­ധി ത­വ­ണ വിവി­ധ അ­ധികാ­ര കേ­ന്ദ്ര­ങ്ങള്‍­ക്ക് പ­രാ­തി നല്‍­കി­യെ­ങ്കിലും ഇ­തു വ­രെ­യാ­യിട്ടും ആ­രും തി­രി­ഞ്ഞു നോ­ക്കി­യില്ല. ബേ­ക്കല്‍ ടൂ­റി­സ­ത്തി­ന്റെ ഭാ­ഗ­മാ­യി ചാ­ത്ത­ങ്കൈ­യില്‍ നിര്‍­മ്മാ­ണം നട­ന്നു കൊ­ണ്ടി­രി­ക്കു­ന്ന റി­സോര്‍­ട്ടി­ലേ­ക്ക് റോ­ഡു പ­ണി­യുന്നത് ഈ പ്ര­ദേ­ശ­ത്തൂ­ടെ­യാ­യി­രു­ന്നെ­ങ്കില്‍ പ്രധാന റോ­ഡില്‍ നിന്നും വെറും ഒ­ന്ന­ര കിലോ മീ­റ്റര്‍ ദൂ­രം മാ­ത്ര­മേ ഉ­ണ്ടാ­വു­ക­യു­ള്ളൂ. എ­ന്നാല്‍ 19 കിലോ മീ­റ്റ­റോളം ഈ നാ­ട്ടി­ലെ ജ­ന­ങ്ങള്‍­ക്ക് യാ­തൊ­രു പ്ര­യോ­ജ­ന­വു­മില്ലാ­ത്ത രീ­തി­യില്‍ കോ­ടി­കള്‍ ചി­ല­വ­ഴി­ച്ച് കീ­ഴൂര്‍ വ­ഴി­യാ­ണ് പ­ഞ്ചാ­യ­ത്തി­ന്റെ ഒ­ത്താ­ശ­യോ­ടെ റോ­ഡു നിര്‍­മ്മാ­ണം നട­ന്നു കൊ­ണ്ടി­രി­ക്കു­ന്നത്.

മു­മ്പ് റോ­ഡ് സൗ­ക­ര്യ­മു­ണ്ടാ­യി­രു­ന്ന കു­ടും­ബ­ങ്ങള്‍­ക്ക് അ­വര്‍ കൃ­ഷി ചെ­യ്­ത് ഉ­പ­ജീവ­നം ന­ട­ത്തി­യി­രു­ന്ന ഹെ­ക്ടര്‍ ക­ണ­ക്കി­ന് സ്ഥ­ലം തു­ച്ഛമാ­യ വി­ല­യ്­ക്ക് റി­സോര്‍­ട്ടി­ന് വേ­ണ്ടി നല്‍­കി­യിട്ടും ന­ടവ­ഴി പോലും കൊ­ടു­ക്കാ­തെ കൂ­റ്റന്‍ മ­തില്‍ കെ­ട്ടി­യട­ച്ച് മ­നു­ഷ്യാ­വകാ­ശ ധ്വംസ­നം ന­ട­ത്തു­ക­യാ­യി­രു­ന്നു റി­സോര്‍­ട്ടു­കാര്‍. ജ­ന­ങ്ങള്‍ കൈ മെ­യ് മറ­ന്ന് കു­റേ വര്‍­ഷ­ക്കാ­ലം അ­ഹോ­രാത്രം പ്ര­വര്‍­ത്തി­ച്ച­തി­ന്റെ ഫ­ല­മാ­യി മൂ­ന്ന് വര്‍­ഷം മു­മ്പ് റെ­യില്‍­വേ അ­ധി­കാ­രി­കള്‍ ഇ­വി­ടെ മേല്‍­പ്പാ­ലം അ­നു­വ­ദി­ച്ചി­രുന്നു.

പ­ഞ്ചാ­യ­ത്ത് അ­ഞ്ച് ല­ക്ഷം രൂ­പ സെ­ന്റേ­ജ്­ ചാര്‍­ജ് കെ­ട്ടി­വെ­ക്ക­ണ­മെ­ന്ന അ­റി­യിപ്പും ല­ഭി­ച്ചി­രുന്നു. പ­ഞ്ചായ­ത്ത് അ­ത് കെ­ട്ടി വെ­ക്കാത്ത­ത് കൊ­ണ്ട് അ­വസ­രം ന­ഷ്ട­മാ­വു­കയും ര­ണ്ടാമ­ത് അ­ത് 10 ല­ക്ഷം രൂ­പ­യാ­യി വര്‍­ധി­ക്കു­കയും ചെ­യ്തു. അതും സ­മയ­ത്ത് പ­ഞ്ചായ­ത്ത് കെ­ട്ടി­യില്ല. വീണ്ടും നാ­ട്ടു­കാര്‍ പാ­ല­ക്കാ­ട് ഡി­വിഷന്‍ ഓ­ഫീ­സില്‍ നി­ര­ന്ത­രം ബ­ന്ധ­പ്പെ­ട്ടി­രുന്നു. ഇ­പ്പോള്‍ ഈ തുക 13,49,000 രൂ­പ­യാ­യി വര്‍­ധി­ച്ചി­രി­ക്കു­ക­യാണ്. എ­ന്നിട്ടും പ­ഞ്ചായ­ത്ത് അ­ധി­കൃ­തര്‍ പ്ര­സ്തു­ത തു­ക കെ­ട്ടി­വെ­ക്കാ­തെ മു­ട­ന്തന്‍ ന്യാ­യ­ങ്ങള്‍ പറ­ഞ്ഞ് തങ്ങ­ളെ ക­ബ­ളി­പ്പി­ക്കു­ക­യാണ്. ബാ­ക്കി മു­ഴു­വന്‍ തു­കയും എം.എല്‍.എ, എം.പി ഫ­ണ്ടു­ക­ളില്‍ നിന്നും ല­ഭ്യ­മാ­ക്കാ­നു­ള്ള സ­ക­ല ന­ട­പ­ടി­കളും പൂര്‍­ത്തി­യാ­യി കി­ട­ക്കു­ക­യാണ്. ഇ­ത് കെ­ട്ടി­വെ­ക്കാന്‍ സ­മ്മര്‍­ദ്ദം ചെ­ലു­ത്തു­ന്ന­തി­നു വേ­ണ്ടി ര­ണ്ടു ത­വ­ണ വാര്‍­ഡ് ഗ്രാമ­സ­ഭ നാ­ട്ടു­കാര്‍ ബ­ഹി­ഷ്­ക­രി­ച്ചി­രുന്നു.

ഇ­പ്പോള്‍ യ­ഥാര്‍­ത്ഥ വാര്‍­ഡ് നി­വാ­സിക­ളെ അ­റി­യി­ക്കാതെ, വര്‍ഗീ­യ പ്ര­ചാര­ണം നട­ത്തി നാ­ട്ടില്‍ അ­ശാ­ന്തി പ­ടര്‍­ത്തു­ന്ന രീ­തി­യില്‍ കു­റേ അ­നര്‍ഹ­രെ ഏര്‍­പ്പെ­ടു­ത്തി പ്ര­ശ്‌­ന­ങ്ങള്‍ ഉ­ണ്ടാ­ക്കാന്‍ വേ­ണ്ടി ഏതോ ഒ­രു കോ­ണില്‍ ഗ്രാമ­സ­ഭ ന­ട­ത്താന്‍ തീ­രു­മാ­നി­ച്ചി­രി­ക്കു­ക­യാ­ണ് പ­ഞ്ചായ­ത്ത് അ­ധി­കൃതര്‍.

വള­രെ സാ­ഹോ­ദ­ര്യ­ത്തിലും സ­ഹ­വര്‍­ത്തി­ത്വ­ത്തിലും ക­ഴി­യു­ന്ന ഈ പ്ര­ദേശ­ത്ത് വി­ദ്വേ­ഷ­ത്തി­ന് കാ­ര­ണ­മാ­യേ­ക്കാ­വു­ന്ന ഈ ഗ്രാമ­സ­ഭ തല്‍­ക്കാ­ലം നിര്‍­ത്തി­വെ­ക്കാനും മേല്‍­പ്പാ­ല­ത്തി­നുള്ള തു­ക അ­ടി­യ­ന്തി­ര­മാ­യി കെ­ട്ടി­വെ­ക്കാനും അ­തി­നു ­ശേ­ഷം മാത്രം ഗ്രാമ­സ­ഭ വി­ളി­ച്ചു ചേര്‍­ക്കാനും വേ­ണ്ട ന­ട­പ­ടി­കള്‍ സ്വീ­ക­രി­ക്ക­ണ­മെ­ന്ന് നാ­ട്ടു­കാര്‍ വാര്‍­ത്താ­സ­മ്മേ­ള­ന­ത്തില്‍ ആ­വ­ശ്യ­പ്പെട്ടു. വാര്‍­ത്താ സ­മ്മേ­ള­ന­ത്തില്‍ അ­ഷ്‌റ­ഫ് ചാ­ത്ത­ങ്കൈ, സി. ക­ണ്ണന്‍, ടി. മോ­ഹ­നന്‍ നായര്‍, പി.കെ. ല­ക്ഷ്­മി, പി.കെ. സ­രോ­ജി­നി എ­ന്നി­വര്‍ സം­ബ­ന്ധിച്ചു.

Keywords:  Chemnad, Over bridge, Gramasabha, Panchayath, Kasaragod, Railway, Press meet, Press Club.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia