റെയില്‍വേ ഗേറ്റ് പണിമുടക്കി; ഗതാഗതം സ്തംഭിച്ചു
Jan 13, 2015, 09:20 IST
ഉദുമ: (www.kasargodvartha.com 13.01.2015) റെയില്‍വേ ഗേറ്റ് പണിമുടക്കിയതിനെ തുടര്‍ന്ന് കോട്ടിക്കുളത്ത് രണ്ടര മണിക്കൂറോളം വാഹനഗതാഗതം തടസപ്പെട്ടു. തിങ്കളാഴ്ച വൈകുന്നേരം 3.30 മണിയോടെ ചെന്നൈ-മംഗളൂരു എക്‌സ്പ്രസ് പോയതിന് ശേഷമാണ് സംഭവം.
പടിഞ്ഞാറു ഭാഗത്തെ ഗേറ്റിന്റെ റാപ് അയഞ്ഞതിനാല്‍ മറുഭാഗത്തെ ഗേറ്റ് മാത്രമേ ഉയര്‍ത്താന്‍ സാധിച്ചുള്ളൂ. കേബിള്‍ അയഞ്ഞതറിയാതെ മറുഭാഗത്ത് കൂടി മുന്നോട്ടെടുത്ത വാഹനങ്ങളെ റെയില്‍പാളത്തില്‍ നിന്നും ഒഴിപ്പിക്കാന്‍ റെയില്‍വേ ജീവനക്കാര്‍ക്കു ഗേറ്റ് ഉയര്‍ത്തിപ്പിടിക്കേണ്ടി വന്നു. ചെറുവത്തൂരില്‍ നിന്നും ജീവനക്കാരെത്തി ഗേറ്റ് നന്നാക്കിയ ശേഷം വൈകിട്ട് ആറു മണിയോടെയാണ് ഇതു വഴിയുള്ള ഗതാഗതം പുന8സ്ഥാപിച്ചത്.
കോട്ടിക്കുളം റെയില്‍വേ സ്‌റ്റേഷനു സമീപത്ത് തന്നെയാണ് ഈ ഗേറ്റ് ഉള്ളത്. മാസങ്ങള്‍ക്കു മുമ്പ്
പിക്കപ്പ് വണ്ടി ഇടിച്ച് ഗേറ്റ് അപകടാവസ്ഥയിലായതിനെ തുടര്‍ന്ന് ഇവിടെ ഒരു ദിവസം ഗതാഗതം തടസപ്പെട്ടിരുന്നു. അന്ന് താല്‍ക്കാലിക അറ്റകുറ്റപ്പണി മാത്രം നടത്തുകയായിരുന്നു. ഇതാണ് ഗേറ്റ് വീണ്ടും തകരാറിലാവാന്‍ കാരണമായത്.
Also Read:
ഗാന്ധിയെ നഗ്നനാക്കി; ഗുജറാത്തില്‍ വിവാദം കത്തുന്നു
Keywords: Kasaragod, Kerala, Uduma, Railway-gate, Kottikulam, Railway gate cable brokened.
Advertisement: