city-gold-ad-for-blogger

ട്രെയിന്‍ കടന്നുപോകാന്‍ അടച്ചിട്ട റെയില്‍വേ ഗേറ്റ് തുറക്കാനായില്ല; റോഡ് ഗതാഗതം തടസപ്പെട്ടു, യാത്രക്കാര്‍ ബഹളം വെച്ചു

തൃക്കരിപ്പൂര്‍: (www.kasargodvartha.com 12.07.2018) ട്രെയിന്‍ കടന്നുപോകാന്‍ അടച്ചിട്ട റെയില്‍വേ ഗേറ്റ് തുറക്കാനായില്ല. ഇതോടെ റോഡ് ഗതാഗതം തടസപ്പെടുകയും യാത്രക്കാര്‍ ബഹളം വെക്കുകയും ചെയ്തു. ബുധനാഴ്ച വൈകിട്ടോടെ ഉദിനൂര്‍ റെയില്‍വേ ഗേറ്റിലാണ് സംഭവം. ട്രെയിന്‍ കടന്നുപോകാനായി താഴ്ത്തിയ റെയില്‍വേ ഗേറ്റ് ട്രെയിന്‍ പോയതിനു ശേഷം പൊക്കാനായില്ല.

ഇതോടെ നിരവധി യാത്രക്കാര്‍ റോഡില്‍ കുടുങ്ങിക്കിടന്നു. പിന്നീട് തൊട്ടടുത്ത കേന്ദ്രത്തില്‍ നിന്നു സാങ്കേതിക വിദഗ്ദ്ധര്‍ എത്തി തകരാര്‍ പരിഹരിച്ചാണ് ഗേറ്റു തുറന്നത്. റെയില്‍വേ ഗേറ്റുകളിലെ കലഹരണപ്പെട്ട ഉപകരണങ്ങള്‍ പലപ്പോഴും റോഡ് യാത്രക്കാരെ കുടുക്കിയിടുന്നതായി ആക്ഷേപമുയര്‍ന്നിട്ടുണ്ട്. വര്‍ഷങ്ങള്‍ പഴക്കമുള്ള ഉപകരണങ്ങള്‍ മാറ്റി പുതിയവ സ്ഥാപിക്കണമെന്ന ആവശ്യമാണ് ശക്തമായിരിക്കുന്നത്.

Photo: File

ട്രെയിന്‍ കടന്നുപോകാന്‍ അടച്ചിട്ട റെയില്‍വേ ഗേറ്റ് തുറക്കാനായില്ല; റോഡ് ഗതാഗതം തടസപ്പെട്ടു, യാത്രക്കാര്‍ ബഹളം വെച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Trikaripur, Road, Railway-gate, Udinur, Train, Railway gate blocked; Passengers trapped
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia