city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

റെയില്‍വേ വികസനം: ഡിവിഷന്‍ മാനേജര്‍ സ്റ്റേഷനുകള്‍ സന്ദര്‍ശിച്ചു

റെയില്‍വേ വികസനം: ഡിവിഷന്‍ മാനേജര്‍ സ്റ്റേഷനുകള്‍ സന്ദര്‍ശിച്ചു
കാസര്‍കോട്: കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തിലെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വിലയിരുത്തുന്നതിനായി റെയില്‍വേ ഡിവിഷന്‍ മാനേജറും സംഘവും മണ്ഡലത്തിലെ 16 റെയില്‍വേ സ്റ്റേഷനുകള്‍ സന്ദര്‍ശിച്ചു. ഒരാഴ്ച മുമ്പ് പാലക്കാട് വെച്ച് പി കരുണാകരന്‍ എം.പി റെയില്‍വേ ഡിവിഷന്‍ മാനേജറുമായി നടത്തിയ ചര്‍ച്ചയില്‍ ഇതുസംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത് വിലയിരുത്തുന്നതിന്റെ ഭാഗമായാണ് റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ പീയുഷ് അഗര്‍വാള്‍, ഓപ്പറേഷന്‍ മാനേജര്‍ എന്‍. സുബ്രഹ്മണ്യന്‍, കോമേഴ്‌സ്യല്‍ മാനേജര്‍ പത്മദാസ് എന്നിവര്‍ 16 റെയില്‍വേ സ്റ്റേഷനുകളിലും സന്ദര്‍ശനം നടത്തിയത്. 

റെയില്‍വേ വികസനം: ഡിവിഷന്‍ മാനേജര്‍ സ്റ്റേഷനുകള്‍ സന്ദര്‍ശിച്ചു
കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ വൈകിട്ട് മൂന്ന് മണിയോടെയാണ് മാനേജറും സംഘവും എത്തിയത്. സ്‌റ്റേഷന്റെ പ്രവര്‍ത്തനങ്ങളും മറ്റും വിലയിരുത്തിയ അദ്ദേഹം പിന്നീട് മംഗലാപുരത്തേക്ക് പോയി. കാസര്‍കോട്ട് രാജധാനി എക്‌സ്പ്രസിനും കോട്ടികുളത്ത് മാവേലി എക്‌സ്പ്രസിനും കാഞ്ഞങ്ങാട്ട് ഓഖ എക്‌സ്പ്രസിനും നീലേശ്വരത്ത് ഇന്റര്‍സിറ്റിക്കും ചെറുവത്തൂരില്‍ പരശുരാം എക്‌സ്പ്രസിനും പയ്യന്നൂരില്‍ നിര്‍ദ്ദിഷ്ട വിവേക് എക്‌സ്പ്രസിനും സ്റ്റോപ്പുകള്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിക്കപ്പെട്ടിട്ടുണ്ട്.
റെയില്‍വേ വികസനം: ഡിവിഷന്‍ മാനേജര്‍ സ്റ്റേഷനുകള്‍ സന്ദര്‍ശിച്ചു

പഴയങ്ങാടി, നീലേശ്വരം, കുമ്പള റെയില്‍വേ സ്റ്റേഷനുകളില്‍ റിസര്‍വ്വേഷന്‍ സമയം ദീര്‍ഘിപ്പിക്കാനും ചെറുവത്തൂരില്‍ റെയില്‍വേ ഓവര്‍ ബ്രിഡ്ജിന്റെ നിര്‍മ്മാണം സംബന്ധിച്ചും നീലേശ്വരത്ത് ഫുട്ട് ഓവര്‍ ബ്രിഡ്ജ് നിര്‍മ്മിക്കുന്നതിനെ കുറിച്ചും ഡിവിഷന്‍ മാനേജറെ ബോധ്യപ്പെടുത്തി. എല്ലാ സ്റ്റേഷനുകളിലും പ്ലാറ്റ്‌ഫോം നവീകരിക്കുന്നതിനു അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉന്നയിച്ചിരുന്നു. ഇക്കാര്യങ്ങളെല്ലാം വിലയിരുത്തുന്നതിനും പരിശോധിക്കുന്നതിനുമായാണ് ഡിവിഷന്‍ മാനേജര്‍ മണ്ഡലത്തിലെ റെയില്‍വേ സ്‌റ്റേഷനുകള്‍ സന്ദര്‍ശിച്ചത്.


Keywords: Kasaragod, Railway station,  Piyush Agarwal, Railway Division Manager   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia