കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ വെള്ളം കയറി
Aug 9, 2012, 12:52 IST
കാസര്‍കോട്: രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയില്‍ കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ വെള്ളം കയറി. പാര്‍സല്‍ സാധനങ്ങള്‍ സൂക്ഷിക്കുന്ന സ്ഥലത്ത് വെള്ളം കയറിയതിനാല്‍ പാര്‍സലുകള്‍ നനഞ്ഞു കുതിര്‍ന്നു. റെയില്‍വേ സ്റ്റേഷനു സമീപത്തെ ഓടകള്‍ അടഞ്ഞതും വെള്ളം കയറാന്‍ ഇടയാക്കി.
പ്ലാറ്റ് ഫോമിലൂടെ വെള്ളം ഒഴുകി ട്രാക്കിലേക്കെത്തി. റെയില്‍വേ സ്റ്റേഷനുപുറത്തെ പ്രീപെയ്ഡ് ഓട്ടോ-ടാക്സി കൗണ്ടറും വെള്ളത്തിലായി. മഴ ഇനിയും തുടര്‍ന്നാല്‍ റെയില്‍വേ സ്റ്റേഷന് മാസ്റ്ററുടെ മുറിക്കകത്തും ടിക്കറ്റ് കൗണ്ടറിലും വെള്ളം കയറാനിടയുണ്ട്.

Keywords: Kasaragod, Railway Station, Rain, Water