city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നീലേ­ശ്വര­ത്ത് സ്വ­കാ­ര്യ പ­ണ­മി­ട­പാ­ട് സ്ഥാപ­നം ന­ട­ത്തു­ന്ന യു­വ­തി­യു­ടെ വീ­ട്ടില്‍ റെ­യ്ഡ്

നീലേ­ശ്വര­ത്ത് സ്വ­കാ­ര്യ പ­ണ­മി­ട­പാ­ട് സ്ഥാപ­നം ന­ട­ത്തു­ന്ന യു­വ­തി­യു­ടെ വീ­ട്ടില്‍ റെ­യ്ഡ്
നീ­ലേ­ശ്വരം: സ്വ­കാ­ര്യ പ­ണ­മി­ട­പാ­ട് സ്ഥാപ­നം ന­ട­ത്തു­ന്ന നീ­ലേ­ശ്വര­ത്തെ യു­വ­തി­യു­ടെ വീ­ട്ടില്‍ പോ­ലീ­സ് റെ­യ്­ഡ് ന­ടത്തി. ല­ക്ഷ­ങ്ങ­ളു­ടെ പ­ണ­മി­ട­പാ­ടു­മാ­യി ബ­ന്ധ­പ്പെ­ട്ട രേഖ­കള്‍ പി­ടി­കൂ­ടി­യി­ട്ടു­ണ്ട്.

നീ­ലേ­ശ­രം പ­ടി­ഞ്ഞാ­റ്റന്‍ കൊ­ഴു­വല്‍ സ്വദേ­ശി­നിയും നീ­ലേ­ശ്വര­ത്ത് സ്വ­കാ­ര്യ പ­ണ­മി­ട­പാ­ട് സ്ഥാ­പ­ന ഉ­ട­മ­യുമാ­യ സി­ന്ധു­വി­ന്റെ വീ­ട്ടി­ലാ­ണ് നീ­ലേ­ശ്വ­രം പ്രിന്‍­സി­പ്പില്‍ എസ്.ഐ കെ. പ്രേം സദ­ന്റെ നേ­തൃ­ത്വ­ത്തില്‍ റെ­യ്­ഡ് ന­ട­ന്നത്. പോ­ലീ­സ് പരി­ശോ­ധ­ന­യില്‍ വിവി­ധ ബാ­ങ്കു­ക­ളു­ടെ­ ചെ­ക്കു­കളും നി­രവ­ധി രേ­ഖ­കളും പി­ടി­ച്ചെ­ടു­ത്തു.

നീ­ലേ­ശ്വരം സര്‍­ക്കില്‍ ഇന്‍­സ്‌­പെ­ക്ടര്‍ സി.കെ സു­നില്‍ കു­മാ­റി­ന് ല­ഭി­ച്ച രഹ­സ്യ വി­വ­ര­­ത്തി­ന്റെ അ­ടി­സ്ഥാ­ന­ത്തി­ലാ­ണ് റെ­യ്­ഡ് ന­ട­ന്നത്. യു­വ­തി­ക്കെ­തി­രെ മ­ണി ലെന്‍ഡിം­ഗ് ആ­ക്ട് പ്ര­കാ­രം കേ­സെ­ടു­ത്ത­താ­യി എ­സ്.­ഐ പ്രേംസ­ദന്‍ പ­റഞ്ഞു. സീ­നി­യര്‍ സി­വില്‍ പോ­ലീസ് ഓ­ഫീ­സര്‍­മാരാ­യ വാ­സു­ദേവന്‍, നാ­രാ­യണന്‍, ഡ്രൈ­വര്‍ ബാ­ല­കൃ­ഷണന്‍, സു­പ്ര­ഭ എ­ന്നി­വര്‍ പോ­ലീ­സ് സം­ഘ­ത്തി­ലു­ണ്ടാ­യി­രുന്നു.

Keywords:  Nileshwaram, Police-raid, Woman, House, Kasaragod, Pvt banker 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia