city-gold-ad-for-blogger

ബന്തടുക്കയിലും മൊഗ്രാല്‍ പുത്തൂരിലും ആരോഗ്യ വകുപ്പിന്റെ റെയ്ഡ്; ഹോട്ടലുകള്‍ക്കും ബേക്കറികള്‍ക്കുമെതിരെ നടപടി

ബന്തടുക്ക: (www.kasargodvartha.com 01/09/2016) കുറ്റിക്കോല്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ബന്തടുക്കയിലും, മൊഗ്രാല്‍ പി എച്ച് സിയുടെ ആഭിമുഖ്യത്തില്‍ മൊഗ്രാല്‍ പുത്തൂരിലും നടത്തിയ റെയ്ഡില്‍ ഹോട്ടലുകള്‍ക്കും ബേക്കറികള്‍ക്കുമെതിരെ നടപടിയെടുത്തു. സംസ്ഥാന വ്യാപകമായി നടന്ന സേഫ് കേരള ക്യാമ്പയിനിന്റെ ഭാഗമായാണ് ആരോഗ്യ വിഭാഗം റെയ്ഡ് നടത്തിയത്.

ബന്തടുക്കയില്‍ വൃത്തി ഹീനമായ സാഹചര്യങ്ങളില്‍ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഉണ്ടാക്കുകയും വില്‍പന നടത്തുകയും ചെയ്യുന്ന മൂന്ന് ഹോട്ടലുകള്‍ക്കും പകര്‍ച്ച വ്യാധികള്‍ പിടിക്കാന്‍ സാഹചര്യമുണ്ടെന്ന് ബോധ്യപ്പെട്ട ഒരു ബേക്കറിക്കും നോട്ടീസ് നല്‍കി. ബേക്കറി അടച്ചു പൂട്ടി. പരിശോധനയ്ക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം പി മുഹമ്മദ്കുട്ടി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ എസ് മനോജ്, ഫൗസിയ എം പി, ലതിക എം എന്നിവര്‍ നേതൃത്വം നല്‍കി.

മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്തിലെ ഹോട്ടലുകളിലും, ബേക്കറികളിലും ആരോഗ്യ വകുപ്പ് നടത്തിയ റെയ്ഡില്‍ പഴയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു നശിപ്പിച്ചു. മൊഗ്രാല്‍ പുത്തൂര്‍, ചൗക്കി, എരിയാല്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്.

ശുചിത്വമില്ലാതെയും, ലൈസന്‍സില്ലാതെയും പ്രവര്‍ത്തിക്കുന്ന രണ്ട് ഹോട്ടലുകള്‍, ഒരു ബേക്കറി എന്നിവയ്ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ശുചിത്വമില്ലാതെയും, ലൈസന്‍സില്ലാതെയും പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബി അഷ്‌റഫ് പറഞ്ഞു. റെയ്ഡിന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബി അഷ്‌റഫ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ജയറാം, സുന്ദരന്‍, ബിന്ദു, ഗ്രാമപഞ്ചായത്ത് സീനിയര്‍ ക്ലര്‍ക്ക് നാരായണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ബന്തടുക്കയിലും മൊഗ്രാല്‍ പുത്തൂരിലും ആരോഗ്യ വകുപ്പിന്റെ റെയ്ഡ്; ഹോട്ടലുകള്‍ക്കും ബേക്കറികള്‍ക്കുമെതിരെ നടപടി


Keywords : Mogral Puthur, Bandaduka, Hotel, Bakery, Kasaragod, PHC.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia