ഹോട്ടലുകളില്‍ ആരോഗ്യ വിഭാഗം പരിശോധന; പിടിച്ചെടുത്തത് ഒരാഴ്ചയോളം പഴക്കമുള്ള ഷവര്‍മയും അല്‍ഫാം ചിക്കനും
Jan 31, 2019, 10:22 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 31.01.2019) നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു. ഒരാഴ്ചയോളം പഴക്കമുള്ള ഷവര്‍മ, ചിക്കന്‍ ഫ്രൈ, അല്‍ ഫാം ചിക്കന്‍, ബീഫ് ഫ്രൈ, വസുമതി റൈസ് എന്നിവയാണ് പിടികൂടിയത്. നഗരത്തിലെ ആറോളം ഹോട്ടലുകളിലാണ് നഗരസഭയുടെ ആരോഗ്യ വിഭാഗം പരിശോധന നടത്തിയത്.
ഇതില്‍ രണ്ടിടത്ത് നിന്ന് പഴക്കമുള്ള സാധനങ്ങള്‍ പിടിച്ചെടുത്തു. പുതിയ കോട്ടയിലെ ഹോട്ടല്‍ കാപ്‌സിക്കോ, കോട്ടച്ചേരി ബസ് സ്റ്റാന്‍ഡ് പരിസരത്തെ ഹോട്ടല്‍ തനിമ എന്നിവിടങ്ങളിലാണ് പഴകിയ ഭക്ഷണ സാധനങ്ങള്‍ കണ്ടെത്തിയത്. നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി.പി രാജശേഖരന്‍ നായര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ടി. സജികുമാര്‍, വി.വി. ബീന, പി.വി സീമ എന്നിവര്‍ റെയ്ഡിന് നേതൃത്വം നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Health-Department, health, Raid in Hotel; Old food seized
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Kanhangad, Health-Department, health, Raid in Hotel; Old food seized
< !- START disable copy paste -->