ചെക്ക്‌പോസ്റ്റിലെ ചായക്കടയില്‍ ദിവസവുമെത്തുന്നത് 1 ലക്ഷം രൂപയുടെ കിമ്പളം
Dec 31, 2015, 17:00 IST
മഞ്ചേശ്വരം: (www.kasargodvartha.com 31/12/2015) വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദേശ പ്രകാരം സംസ്ഥാനത്തെ വാണിജ്യ, എക്‌സൈസ്, ആര്‍.ടി.ഒ ചെക്ക്‌പോസ്റ്റുകളില്‍ വിജിലന്‍സ് 'ഓപ്പറേഷന്‍ നികുതി' എന്ന പേരില്‍ നടത്തിയ റെയ്ഡില്‍ മഞ്ചേശ്വരത്തുള്ള മൂന്ന് ചെക്ക്‌പോസ്റ്റുകളില്‍ നിന്നും പിടികൂടിയത് 54,530 രൂപയുടെ കിമ്പളം. ഒരു രാത്രിയിലെ കൈക്കൂലി കണക്കുമാത്രമാണിത്.
മഞ്ചേശ്വരം സെയില്‍സ് ടാക്‌സ്, എക്‌സൈസ്, ആര്‍ടിഒ ചെക്ക്‌പോസ്റ്റുകളില്‍ നടത്തിയ റെയ്ഡിലാണ് അരക്ഷത്തിലധികം രൂപ പിടികൂടിയത്. സെയില്‍ ടാക്‌സ് ഓഫീസില്‍ കാര്യസാധ്യത്തിനായി വാഹന ഡ്രൈവര്‍മാര്‍ നല്‍കുന്ന കൈക്കൂലി തൊട്ടടുത്ത ചന്ദ്രശേഖരന്‍ എന്നയാളുടെ ഹോട്ടലിലാണ് എല്‍പിക്കുന്നത്. ഇവിടെ നിന്നും 18,700 രൂപയാണ് വിജിലന്‍സിന് പിടികൂടാന്‍ കഴിഞ്ഞത്. സെയില്‍സ് ടാക്‌സ് ചെക്ക്‌പോസ്റ്റിലെ ജീവനക്കാരുടെ ഹൊസങ്കടിയിലെ താമസ സ്ഥലത്ത് നടത്തിയ റെയ്ഡില്‍ കക്കൂസില്‍ നിന്നും 13,600 രൂപ വിജിലന്‍സ് കണ്ടെടുത്തു. മൊത്തം 32,300 രൂപയാണ് ഇവിടെ നിന്നും പിടികൂടിയത്.
തൊട്ടടുത്ത എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ നടത്തിയ റെയ്ഡില്‍ 22,230 രൂപയും പിടികൂടി. അതേസമയം ആര്‍ടിഒ ചെക്ക്‌പോസ്റ്റില്‍ നിന്നും പണമൊന്നും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. കാസര്‍കോട് വിജിലന്‍സ് ഡിവൈഎസ്പി കെ.വി രഘുരാമന്റെ നേതൃത്വത്തിലാണ് എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ റെയ്ഡ് നടത്തിയത്. സി.ഐ ഡോ. വി ബാലകൃഷ്ണന്റെ നേതൃത്വത്തിലാണ് സെയില്‍സ് ടാക്‌സ് ചെക്ക്‌പോസ്റ്റില്‍ റെയ്ഡ് നടന്നത്. സി.ഐ പി. ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തിലായിരുന്നു ആര്‍.ടി.ഒ ചെക്ക്‌പോസ്റ്റിലെ റെയ്ഡ്.
മഞ്ചേശ്വരം സെയില്‍സ് ടാക്‌സ് ചെക്ക്‌പോസ്റ്റില്‍ സെയില്‍സ് ടാക്‌സ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന കൈക്കൂലി തൊട്ടടുത്ത ഹോട്ടലില്‍ ഏല്‍പിക്കാനാണ് വാഹന ഡ്രൈവര്‍മാരോട് നിര്‍ദേശിക്കുന്നത്. കലക്ഷന്‍ തുക വാങ്ങുന്ന സെയില്‍സ് ടാക്‌സ് ഉദ്യോഗസ്ഥരുടെ ഏജന്റായി പ്രവര്‍ത്തിക്കുന്ന ഹോട്ടലുടമയ്ക്ക് ദിവസം രണ്ടായിരം രൂപ വരെ ഈ കൈക്കൂലി പണത്തില്‍ നിന്നും വിഹിതം നല്‍കുന്നുണ്ടെന്നാണ് വിവരം. പിറ്റേദിവസമാണ് ഉദ്യോഗസ്ഥര്‍ ഇത് വീതിച്ചെടുക്കുന്നത്. ഇതില്‍ ഒരു വിഹിതം ഉന്നത ഉദ്യോഗസ്ഥര്‍ക്കും നല്‍കുന്നുണ്ട്. അതുകൊണ്ട് തന്നെ കൈക്കൂലിക്കെതിരെ മുകളില്‍ നിന്നുള്ള ഒരു ഇടപെടലും ഉണ്ടാകുന്നില്ല.
വിജിലന്‍സ് പണവുമായി പിടികൂടിയ ഉദ്യോഗസ്ഥരുടെ ഏജന്റായി പ്രവര്‍ത്തിക്കുന്ന ഹോട്ടലുടമ മൂന്ന് സെയില്‍സ് ടാക്‌സ് ഉദ്യോഗസ്ഥരുടെ പേരുകള്‍ വിജിലന്‍സിന് നല്‍കിയിട്ടുണ്ട്. ഇവരാണ് ഇവിടെ നിന്നും കലക്ഷന്‍ തുക ഓരോ ദിവസവും കൊണ്ടുപോകാറുള്ളതെന്നാണ് ഇയാള്‍ വിജിലന്‍സിന് മൊഴി നല്‍കിയിട്ടുള്ളത്. കൈക്കൂലി വാങ്ങുന്ന സെയില്‍സ് ടാക്‌സ്, എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന് വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപോര്‍ട്ട് നല്‍കുമെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ചെക്ക്‌പോസ്റ്റുകളില്‍ രാവിലെ ഏഴ് മണിക്ക് തുടങ്ങിയ റെയ്ഡ് ഉച്ചയ്ക്ക് 12 മണിവരെ നീണ്ടു. കാസര്‍കോട്ടെ മറ്റു ആറോളം ചെക്ക്‌പോസ്റ്റുകളിലൊന്നും തന്നെ റെയ്ഡ് നടന്നിരുന്നില്ല.
Keywords : Manjeshwaram, Check-post, Vigilance-raid, Cash, Kasaragod, Hotel, RTO, Excise, Sales Tax.