city-gold-ad-for-blogger

കാസര്‍കോട് നഗരത്തില്‍ ആരോഗ്യ വിഭാഗത്തിന്റെ റെയ്ഡ്; പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു

കാസര്‍കോട്: (www.kasargodvartha.com 18.03.2016) നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ കാസര്‍കോട് നഗരത്തില്‍ റെയ്ഡ്. കാസര്‍കോട് റെയില്‍വേ സ്‌റ്റേഷന്‍ റോഡ്, തളങ്കര, നെല്ലിക്കുന്ന്, നുള്ളിപ്പാടി റോഡ് എന്നിവിടങ്ങളിലെ ഹോട്ടലുകള്‍, ചായക്കടകള്‍, കാന്റീന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വെള്ളിയാഴ്ച രാവിലെയാണ് നഗരസഭാ ആരോഗ്യ വിഭാഗം പരിശോധന നടത്തിയത്.

പരിശോധനയില്‍ ഉപയോഗയോഗ്യമല്ലാത്ത ഭക്ഷണ സാധനങ്ങള്‍ കണ്ടെത്തി. ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തുകയും പിടികൂടിയ ഭക്ഷണ സാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. 1994 ലെ കെ എം ആക്ട് പ്രകാരം നോട്ടീസ് നല്‍കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. തുടര്‍പരിശോധനയില്‍ കുറ്റം ആവര്‍ത്തിക്കുകയാണെങ്കില്‍ ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതുള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. നിരോധിച്ച പ്ലാസ്റ്റിക് കവറുകളും പരിശോധനയില്‍ പിടിച്ചെടുത്തിട്ടുണ്ട്.

നഗരസഭാ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സി കെ ബുധരാജ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പി കെ നാരായണന്‍, കെ പി രാജഗോപാലന്‍, ജെ എച്ച് ഐ മാരായ ടി സൂധീര്‍, എ ആര്‍ അജീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
കാസര്‍കോട് നഗരത്തില്‍ ആരോഗ്യ വിഭാഗത്തിന്റെ റെയ്ഡ്; പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു

Keywords: kasaragod, Kasaragod-Municipality, health, Railway station, Nullippady, Thalangara, Nellikunnu, Food,

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia