city-gold-ad-for-blogger

രാഹുല്‍ ഗാന്ധിയുടെ പെരിയ സന്ദര്‍ശനം; ദേശീയപാതയിലടക്കം ഗതാഗത നിയന്ത്രണം

കാസര്‍കോട്: (www.kasargodvartha.com 13.03.2019) രാഹുല്‍ഗാന്ധിയുടെ പെരിയ-കല്ല്യോട്ട് സന്ദര്‍ശനത്തോടനുബന്ധിച്ചുള്ള സുരക്ഷ മുന്‍കരുതലിന്റെ ഭാഗമായി ജില്ലയില്‍ ഗതാഗത നിയന്ത്രണം ഉണ്ടാകും. മാര്‍ച്ച് 14 ന് വ്യാഴാഴ്ച ഉച്ചയ്ക്ക് ജില്ലയില്‍ ചട്ടഞ്ചാല്‍ മുതല്‍ പെരിയ ചാലിങ്കാല്‍ വരെയുള്ള നാഷണല്‍ ഹൈവേയിലും, പള്ളിക്കര-ആലക്കോട് റോഡിലും, പെരിയ കല്യോട്ട് റോഡിലും കൂടിയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തും.
രാഹുല്‍ ഗാന്ധിയുടെ പെരിയ സന്ദര്‍ശനം; ദേശീയപാതയിലടക്കം ഗതാഗത നിയന്ത്രണം

പരീക്ഷകാലമായതിനാല്‍ വിദ്യാര്‍ത്ഥികളും മറ്റും മുന്‍കൂട്ടി പരീക്ഷ ഹാളില്‍ എത്താന്‍ പ്രത്യേകം ശ്രദ്ധിക്കണം. മംഗളൂരു ഭാഗത്തുനിന്നും കാസര്‍കോട് നഗരത്തില്‍ നിന്നും കണ്ണൂര്‍, കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകേണ്ടവാഹനങ്ങള്‍ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പ്രസ്‌ക്ലബ് വഴി കാസര്‍കോട്-കെ എസ് ടി പി റോഡില്‍ പ്രവേശിച്ച് കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകണം. ചെര്‍ക്കള, മറ്റുഭാഗങ്ങളില്‍ കൂടി ചട്ടഞ്ചാലില്‍ എത്തുന്ന വാഹനങ്ങള്‍ ചട്ടഞ്ചാല്‍-മാങ്ങാട്-കളനാട് റോഡില്‍ പ്രവേശിച്ച് കെ എസ് ടി പി റോഡുവഴിയും പോകണം. കാഞ്ഞങ്ങാട്, മാവുങ്കാല്‍ ഭാഗങ്ങളില്‍ നിന്നുവരുന്ന വാഹനങ്ങള്‍ക്ക ്ചാലിങ്കാല്‍ വരെയെ പ്രവേശനം ഉണ്ടാകൂ.

കണ്ണൂര്‍ ഭാഗങ്ങളില്‍ നിന്നും കാസര്‍കോട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ കാഞ്ഞങ്ങാട് നഗരത്തില്‍ പ്രവേശിച്ച് കെ എസ് ടി പി റോഡ് വഴി പോകേണ്ടതാണ്. പെരിയ-കല്ല്യോട്ട് റോഡ് പൂര്‍ണമായും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഴിവതും ഉച്ചയ്ക്ക് ഈ റോഡില്‍കൂടിയുള്ള യാത്ര ഒഴിവാക്കണം.

സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയുടെ അകത്തുകൂടി പോകുന്നവര്‍ പള്ളിക്കര-ആലക്കോട് റോഡിലൂടെയും, പെരിയ-കല്ല്യോട്ട് റോഡിലൂടെയും ഗതാഗതം രാവിലെ 11.45 മുതല്‍ മൂന്നു വരെ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ടാങ്കര്‍ ലോറികള്‍, മറ്റു വലിയ വാഹനങ്ങള്‍ കഴിവതും ഈ സമയത്ത് മൊഗ്രാല്‍പുത്തൂര്‍, കാഞ്ഞങ്ങാട് സൗത്ത് ഭാഗങ്ങളില്‍ നിര്‍ത്തിയിടേണ്ടതാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Rahul_Gandhi, Road, Periya, news, Rahul Gandhi's Periya visit; Traffic control in Highway
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia