കിണറ്റില്‍ വീണ് നട്ടെല്ല് തകര്‍ന്ന യുവാവ് നാടിന്റെ നൊമ്പരമാകുന്നു
Jul 12, 2012, 15:43 IST
നീലേശ്വരം: കിണറ്റില്‍ വീണ് നട്ടെല്ലിന് ക്ഷതമേറ്റ് എട്ടുവര്‍ഷത്തോളമായി കിടപ്പിലായ യുവാവ് നാടിന്റെ നൊമ്പരമാകുന്നു. കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ പാറക്കോല്‍ സ്വദേശി സി.വി രഘുവാണ്(38) വീട്ടുകാര്‍ക്കും, നാട്ടുകാര്‍ക്കും വേദനിക്കുന്ന കാഴ്ചയാകുന്നത്. ദുരിത കിടക്കിയില്‍ നിന്ന് പൂര്‍ണ ആരോഗ്യത്തോടെ ജീവിതത്തിലേക്ക് തിരിച്ചുനടക്കുന്നതിനെ കുറിച്ച് സ്വപ്‌നം കാണുകയാണ് രഘു. മുടങ്ങാതെ ചികിത്സ നടത്തിയാല്‍ പൂര്‍ണ്ണമായി എഴുന്നേറ്റ് നില്‍ക്കാന്‍ സാധിക്കുമെന്ന് ഡോക്ടര്‍മാരുടെ ഉറപ്പ് രഘുവിന്റെ സ്വപ്‌നങ്ങളെ നിറം പിടിപ്പിക്കുന്നു.
നീലേശ്വരത്തെ ചുമട്ട് തൊഴിലാളിയായിരുന്ന രഘു 2004 ലാണ് കിണറ്റില്‍ വീണത്. നട്ടെല്ലിനേറ്റ പരിക്കിനെ തുടര്‍ന്ന് കിടപ്പിലായ രഘുവിന് നീണ്ടകാലത്തെ ചികിത്സയിലൂടെ കിടക്കയില്‍ എഴുന്നേറ്റിരിക്കാമെന്ന സ്ഥിതിയിലായിട്ടുണ്ട്. എങ്കിലും പരസഹായം ആവശ്യമാണ്.
മണിപ്പാലിലെ ആശുപത്രിയില്‍ രണ്ടുമാസത്തോളം ചികിത്സയിലായിരുന്നു. പിന്നീട് കാഞ്ഞങ്ങാട്ടും ചികിത്സ തുടര്‍ന്നു. ഇപ്പോള്‍ തലശ്ശേരി സഹകരണ ആശുപത്രിയില്‍ ഡോ. ജയകൃഷ്ണന്‍ നമ്പ്യാരുടെ ചികിത്സയിലാണ് കഴിയുന്നത്.
ചികിത്സക്കായി മാസത്തില്‍ ഒരു തവണ തലശേരിയിലേക്ക് പോകേണ്ടതായുണ്ട്. കാര്‍ വാടകയും മരുന്നിനുമായി നല്ലോരു തുക ചെലവ് വരുന്നു. എട്ടുവര്‍ഷം നീണ്ട ചികിത്സക്ക് ലക്ഷങ്ങളാണ് ചിലവായത്. വായ്പയെടുത്തും, കടം വാങ്ങിയും മറ്റു സഹായങ്ങളുമൊക്കെയാണ് ഇതുവരെ ചികിത്സ നടത്തിയത്. ഇനിയുള്ള ചികിത്സക്ക് പണം കണ്ടെത്താനുള്ള വഴിയറിയാതെ പ്രതിസന്ധിയിലാണ് ഈ നിര്‍ധന കുടുംബം.
പ്രായമായ രഘുവിന്റെ അച്ഛന്‍ കണ്ണനും(75) അമ്മ കല്ല്യാണിക്കും(65) ജോലി ചെയ്യാന്‍ കഴിയുന്നില്ല. ഇവരെ പരിചരിക്കുന്നതിനാല്‍ വീട്ടില്‍ കഴിയുന്ന സഹോദരിക്ക് ജോലിക്ക് പോകാനുള്ള സാഹചര്യമില്ല. ചികിത്സ സഹായങ്ങള്‍ക്കായി രഘുവിന്റെ പേരില്‍ നീലേശ്വരം ഫെഡറല്‍ ബാങ്കില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. നമ്പര്‍: 10700100181000.
Keywords: Ragu, Needs help, Nileshwaram, Kasaragod