പൊവ്വല്‍ എല്‍ബിഎസില്‍ റാഗിംഗിന് ഇരയായ പെണ്‍കുട്ടിയുടെ രഹസ്യ മൊഴിയെടുത്തു
Sep 22, 2014, 16:23 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 22.09.2014) പൊവ്വല്‍ എല്‍ബിഎസ് എഞ്ചിനീയറിംഗ് കോളജില്‍ സഹപാഠിയുടെ റാഗിംഗിന് ഇരയായ എറണാകുളം സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയുടെ രഹസ്യ മൊഴിയെടുത്തു. എല്‍.ബി.എസിലെ സിവില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി എറണാകുളം വാരാപ്പുഴയിലെ കെ. അമൃത ഫ്രാന്‍സിസിന്റെ (21) മൊഴിയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി (രണ്ട്) രേഖപ്പെടുത്തിയത്.
സീനിയര്‍ വിദ്യാര്‍ത്ഥികളെ ഗൗനിക്കുന്നില്ലെന്ന് പറഞ്ഞായിരുന്നു സഹപാഠി പെണ്‍കുട്ടിയെ റാഗിംഗ് ചെയ്തത്. കോളജിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥി സെബിന്‍ മാത്യു തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തുകയും ശല്യം ചെയ്തുവെന്നുമാണ് പരാതി. ശല്യം തുടര്‍ന്നതോടെയാണ് അമൃത പോലീസില്‍ പരാതി നല്‍കിയത്. ഇതിന് ശേഷമാണ് പെണ്‍കുട്ടിയുടെ രഹസ്യ മൊഴിയെടുക്കാന്‍ തീരുമാനിച്ചത്.

Keywords : Povvel, LBS-College, Complaint, Case, Investigation, Kasaragod, Cherkala, Amritha.