city-gold-ad-for-blogger

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ റാഗിംഗിന് വിധേയനാക്കിയ സംഭവം; പ്രതികളായ പ്ലസ്ടു വിദ്യാര്‍ഥികളുടെ രക്ഷിതാക്കളെ ഹൈക്കോടതി വിളിപ്പിച്ചു

കാസര്‍കോട്: (www.kasargodvartha.com 12.06.2017) പ്ലസ് വണ്‍ വിദ്യാര്‍ഥിയെ  റാഗിംഗിന് വിധേയനാക്കിയ കേസില്‍ പ്രതികളായ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളെ ഹൈക്കോടതി നേരില്‍ വിളിപ്പിച്ചു. ചിത്താരി ജമാഅത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയും കാഞ്ഞങ്ങാട് ആവിയില്‍ സ്വദേശി മണവാട്ടി മുസ്തഫയുടെ മകനുമായ മുഹമ്മദ് നിയാസിനെ ക്രൂരമായി റാഗിംഗിന് വിധേയനാക്കിയ കേസിലെ പ്രതികളായ ആറ് വിദ്യാര്‍ഥികളുടെ രക്ഷിതാക്കളാണ് ഹൈക്കോടതിയില്‍ ഹാജരാകേണ്ടത്.

കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് ഒമ്പതിന് പ്ലസ് വണ്‍ പ്രവേശനം നേടിയെത്തിയ മുഹമ്മദ് നിയാസിനെ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥികളായ ആറുപേര്‍ ചേര്‍ന്ന്ക്രൂരമായി റാഗിംഗ് ചെയ്തുവെന്ന പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. മുഹമ്മദ് നിയാസിനെ തടഞ്ഞ് നിര്‍ത്തി തലക്കും പുറത്തുംമര്‍ദിക്കുകയും കാലിലെ ഷൂസ് ഊരിക്കളഞ്ഞ് ചെളിവെളളത്തില്‍ കൂടി നടത്തുകയും ചെയ്തുവെന്ന പരാതിയിലാണ് പ്രായപൂര്‍ത്തിയാകാത്ത നാലുപേര്‍ ഉള്‍പ്പെടെ ആറു വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

പിന്നീട് പരാതിക്കാരനുമായി ഒത്തുതീര്‍പ്പുണ്ടായ സാഹചര്യത്തില്‍ കേസ് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതികള്‍ കേരളാ ഹൈക്കോടതിയെ സമീപിച്ചു. പരാതിക്കാരന്‍ കേസ് പിന്‍വലിക്കാന്‍ സന്നദ്ധനാണെന്ന് രേഖാമൂലം ഹൈക്കോടതിയെ ബോധിപ്പിച്ചുവെങ്കിലും വിദ്യാര്‍ഥി പീഡനം പരിധികടന്നുവെന്ന് കണ്ടെത്തിയ ഹൈക്കോടതി ജസ്റ്റിസ് അബ്രഹാം മാത്യു വിദ്യാര്‍ഥികളുടെ രക്ഷിതാക്കളോട് തിങ്കളാഴ്ച  ഹൈക്കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ നിര്‍ദേശിക്കുകയായിരുന്നു.
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ റാഗിംഗിന് വിധേയനാക്കിയ സംഭവം; പ്രതികളായ പ്ലസ്ടു വിദ്യാര്‍ഥികളുടെ രക്ഷിതാക്കളെ ഹൈക്കോടതി വിളിപ്പിച്ചു

Keywords:  Kasaragod, Kerala, school, court, High-Court, complaint, case, Police, Ragging case; High court order to presence of parents

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia