city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

റഫീ­ഖിന്റെ മരണം: ആക്ഷന്‍ കമ്മിറ്റി പ്രക്ഷോ­ഭ­ത്തി­ലേക്ക്

റഫീ­ഖിന്റെ മരണം: ആക്ഷന്‍ കമ്മിറ്റി പ്രക്ഷോ­ഭ­ത്തി­ലേക്ക്
കാസര്‍കോട്: നെല്ലി­ക്കുന്ന് കട­പ്പുറത്തെ അബ്ദുല്‍ ഖാദ­റിന്റെ മ­കനും കാര്‍ ഇ­ട­പാ­ടു­കാ­ര­നുമായ മുഹ­മ്മദ് റഫീ­ഖി­ന്റെ(32) മരണത്തിലെ ദുരൂ­ഹത മാ­സം അ­ഞ്ചു കഴി­ഞ്ഞിട്ടും നീങ്ങി­യി­ല്ല. 2012 ഏപ്രില്‍ 12ന് രാ­വി­ലെ­യാണ് മൊഗ്രാല്‍ പുത്തൂര്‍ പന്നി­ക്കു­ന്ന് റെയില്‍വേ ട്രാ­ക്കില്‍ റഫീ­ഖിന്റെ മൃത­ദേഹം ദുരൂ­ഹ­സാ­ഹ­ച­ര്യ­ത്തില്‍ കാ­ണ്ടെ­ത്തിയത്.

മൃത­ദേ­ഹ­ത്തില്‍ ബ്ലേഡ് കൊ­ണ്ട് കീറിയ മു­റി­വും മൃത­ദേഹം കിടന്ന സാഹ­ച­ര്യവും റഫീഖിന്റെ ചെരു­പ്പു­കള്‍ കണ്ടു കിട്ടാ­ത്തതും കൊല­പാ­ത­ക­മാണെ­ന്ന സംശ­യം ബ­ല­പ്പെ­ടു­ത്തി­യി­രുന്നു. റഫീ­ഖിന് ബിസി­ന­സ്സ് സം­ബ­ന്ധ­മാ­യി എ­തി­രാ­ളി­കളും ശത്രു­ക്കളും ഉ­ണ്ടെന്നും ഇ­വര്‍ റ­ഫീ­ഖിനെ അപാ­യ­പ്പെ­ടു­ത്തി­യി­രി­ക്കാ­മെന്നും ബന്ധു­ക്കള്‍ പ­രാ­തി­പ്പെ­ട്ടി­രുന്നു.

ബന്ധു­ക്ക­ളുടെ പരാ­തി­യില്‍ ലോക്കല്‍ പോലീസ് കേസെ­ടുത്തെങ്കിലും, വ്യക്ത­മായ അന്വേ­ഷണം നട­ത്താനോ ബന്ധു­ക്കളും സുഹൃ­ത്തു­ക്കളും സംശ­യ­മു­ണ്ടെന്ന് ചൂണ്ടി­ക്കാ­ണിച്ച പല­രേയും ചോദ്യം ചെയ്യാനോ ശ്ര­മി­ച്ചി­രു­ന്നില്ല. കേസ­ന്വേ­ഷിച്ച ഉദ്യോ­ഗ­സ്ഥന്‍ അന്വേഷണ­പു­രോ­ഗ­തി­യ­റി­യാന്‍ ചെന്ന ബന്ധു­ക്ക­ളോ­ട് മറ്റ് ഏജന്‍സി­യെ­ക്കൊണ്ട് അന്വേ­ഷി­പ്പി­ക്കാന്‍ നി­ര്‍­ദേ­ശി­ക്കു­ക­യാ­യി­രുന്നു.

ലോക്കല്‍ പോലീസിന്റെ അന്വേ­ഷണം തൃപ്തി­ക­ര­മ­ല്ലാ­ത്ത­തി­നാല്‍ ഉന്നത ഏജന്‍സി­യെ­ക്കൊണ്ട് അന്വേ­ഷിപ്പി­ക്ക­ണ­മെ­ന്നാ­വ­ശ്യ­വുമായി നാട്ടു­കാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീ­ക­രി­ക്കു­ക­യാ­യി­രുന്നു. എം.­എല്‍.­എ­മാ­രായ എന്‍.­എ.­നെ­ല്ലി­ക്കുന്ന്, പി.­ബി. അ­ബ്ദുര്‍ റസാഖ് എന്നി­വ­രുടെ നേതൃ­ത്വ­ത്തില്‍ ആക്ഷന്‍ കമ്മി­റ്റി­ഭാര­വാ­ഹി­കള്‍ മുഖ്യ­മ­ന്ത്രി­യേ­യും, ആഭ്യ­ന്ത­ര­മ­ന്ത്രി­യേയും മൂന്ന് മാസ­ങ്ങള്‍ക്ക് മുമ്പ് തിരു­വ­ന­ന്ത­പു­രത്ത് നേരില്‍ ക­ണ്ട് നിവേ­ദനം നല്‍കി­യിരുന്നു. ക്രൈംബ്രാ­ഞ്ചിലെ പ്രത്യേക സംഘ­ത്തെ­ക്കൊണ്ട് അന്വേ­ഷി­പ്പി­ക്കാ­മെന്ന് അ­ന്ന് ഉറ­പ്പ് ല­ഭി­ച്ചി­രുന്നു.

എന്നാല്‍ മൂന്ന് മാസ­മാ­യിട്ടും അന്വേ­ഷണം ആരം­ഭി­ക്കാ­ത്ത­തില്‍ പ്രതി­ഷേ­ധിച്ച് ശക്ത­മായ സമ­ര­പ­രി­പാ­ടി­ക­ളു­മാ­യി നീ­ങ്ങാ­നാണ് ആക്ഷന്‍ കമ്മിറ്റി തീരു­മാ­നി­ച്ചി­രി­ക്കു­ന്ന­ത്. ഹൈകോട­തിയെ സമീ­പി­ക്കാ­നും തീ­രു­മാ­നി­ച്ച­താ­യി ആക്ഷന്‍ ക­മ്മി­റ്റി ചെയര്‍മാന്‍ ജി.­ നാ­രാ­യ­ണനും കണ്‍വീ­നര്‍ എ. ­ഷാഫി നെ­ല്ലി­ക്കുന്നും അറി­യി­ച്ചു.

Keywords:  Committee, Death, Railway-Track, Police, Kasaragod, Mogral puthur, Case, Rafeeque


റഫീഖിന്റെ മരണം: നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു; പോലീസിനെതിരെ രൂക്ഷ വിമര്‍ശനം

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia