city-gold-ad-for-blogger

വായനാ വാരാചരണം: ജില്ലയില്‍ വിപുലമായ പരിപാടികള്‍

വായനാ വാരാചരണം: ജില്ലയില്‍ വിപുലമായ പരിപാടികള്‍
കാസര്‍കോട്: കേരളാ ഗ്രന്ഥശാലാ സംഘത്തിന്റെ സ്ഥാപകനും സമ്പൂര്‍ണ്ണ സാക്ഷരതയുടെ ശില്പിയുമായ പി.എന്‍.പണിക്കരുടെ സ്മരണാര്‍ത്ഥം ജൂണ്‍ 19 മുതല്‍ 25 വരെ സംഘടിപ്പിക്കുന്ന വായനാ വാരാചരണം ജില്ലയില്‍ വിപുലമായി നടത്താന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാതല സംഘാടകസമിതി യോഗം തീരുമാനിച്ചു. വാരാചരണക്കാലയളവില്‍ പ്രതിജ്ഞ, ക്വിസ് മത്സരം, ശ്രേഷ്ഠരായ അധ്യാപകരെ ആദരിക്കല്‍, പുസ്തക പ്രദര്‍ശനം, വായനാ മത്സരം, സംവാദം, കത്തെഴുത്ത് മത്സരം, സെമിനാര്‍, ചര്‍ച്ച തുടങ്ങിയവ സംഘടിപ്പിക്കും.

വിദ്യാഭ്യാസ വകുപ്പ്, പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്‍, സി.എന്‍.ആര്‍.ഐ, ലൈബ്രറി കൗണ്‍സില്‍, കുടുംബശ്രീ, സാക്ഷരതാ മിഷന്‍, നെഹ്‌റു യുവകേന്ദ്ര തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഉദ്ഘാടന സമ്മേളനം 19ന് ചിറ്റാരിക്കാല്‍ ഉപജില്ലയിലെ വരക്കാട് ഹൈസ്‌കൂളിലും സമാപനം പറക്കളായി പി.എന്‍.പണിക്കര്‍ സൗഹൃദ ആയൂര്‍വേദ മെഡിക്കല്‍ കോളേജിലും നടത്തും.

ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസ് മത്സരം ജൂണ്‍ ഒന്‍പതിന് കാഞ്ഞങ്ങാട് ദുര്‍ഗ്ഗാ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടത്തും. 19ന് ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മലയാളം, കന്നട, ഇംഗ്ലീഷ് ഭാഷകളില്‍ ഉപന്യാസ മത്സരം എല്ലാ സ്‌കൂളുകളിലും സംഘടിപ്പിക്കും. വിജയികള്‍ക്കുള്ള വിദ്യാഭ്യാസ ജില്ലാതല മത്സരം 21-ന് നായന്മാര്‍ മൂല ടി.ഐ.എച്ച്.എസ് സ്‌കൂളിലും ഹോസ്ദുര്‍ഗ്ഗ് ഹയര്‍ സെക്കന്ററി സ്‌കൂളിലും നടത്തും.

കുടുംബശ്രീ, ബാലസഭാ അംഗങ്ങള്‍ക്ക് 23ന് വായനാ മത്സരം നടത്തും. സാക്ഷരതാ സമിതി വിദ്യാകേന്ദ്രങ്ങളില്‍ വായന, കയ്യെഴുത്ത് മത്സരങ്ങളും സംഘടിപ്പിക്കും. ലൈബ്രറി കൗണ്‍സില്‍, ഗ്രന്ഥാലയങ്ങള്‍ കേന്ദ്രീകരിച്ച് പുസ്തക പ്രദര്‍ശനവും ചര്‍ച്ചയും, ആസ്വാദനവും സംഘടിപ്പിക്കും. നെഹ്‌റു യുവകേന്ദ്ര ക്ലബുകളില്‍ വിവിധ പരിപാടികള്‍ ഒരുക്കും. പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്‍ സന്നദ്ധ സംഘടനാ സെമിനാര്‍ നടത്തും. ടി.ടി.സി വിദ്യാര്‍ത്ഥികള്‍ക്കായി 23ന് വായനാ മത്സരം ഒരുക്കും. കോളേജ്, എന്‍.എസ്.എസ് യൂണിറ്റുകളുടെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. അംബികാ വായനശാല, പി.എന്‍.പണിക്കര്‍ ഐ.ടി.സി, ഒളവറ വായനശാല, തൃക്കരിപ്പൂര്‍ കെ.എം.കെ., വെള്ളച്ചാല്‍ യംഗ്‌മെന്‍സ്, സൊസൈറ്റി ഓഫ് ലൗ പരപ്പ, അമ്പലത്തറ കേശവ്ജി വായനശാല, ചിറ്റാരിക്കല്‍ സി.ഡി.എ, ഇസഡ്‌സ് മൊനാച്ച, പെരിയ നവോദയ വിദ്യാലയ, ധര്‍മ്മത്തടുക്ക യൂത്ത് ക്ലബ് തുടങ്ങിയ സ്ഥാപനങ്ങളില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഒരുക്കും.

യോഗത്തില്‍ ജില്ലാ കളക്ടര്‍ വി.എന്‍.ജിതേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. കെ.പി.കുഞ്ഞിക്കണ്ണന്‍, കെ.വി.രാഘവന്‍ മാസ്റ്റര്‍, അഹമ്മദ് ഹുസൈന്‍, കാവുങ്കല്‍ നാരായണന്‍ മാസ്റ്റര്‍, ജോസ് തയ്യില്‍, സി.എം.ബാലകൃഷ്ണന്‍, പ്രൊഫ.എ.ശ്രീനാഥ, ഡോ.എം.ബാലന്‍, സി.കെ.ഭാസ്‌കരന്‍, പി.കെ.കുമാരന്‍ നായര്‍, പി.വി.ജയരാജ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.അബ്ദുറഹിമാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords: Reading week, Celebration, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia