ചോദ്യോത്തര വേള കത്തിക്കയറി; പ്രതിപക്ഷ സഹകരണത്തോടെ ഭരണം സുതാര്യം
Feb 25, 2013, 18:38 IST
![]() |
റേഡിയോ സ്‌കൂള്‍ പഞ്ചായത്ത് ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്. മുഹമ്മദ് കുഞ്ഞി ചായിന്റടി ഉല്‍ഘാടനം ചെയ്യുന്നു |
ആര്‍.എം. അര്‍ജുന്‍ പ്രൊഫൈലും സി.എ അബ്ദുല്‍ ഖാദര്‍ പ്രൊജക്ടും അവതരിപ്പിച്ചു. പ്രൊജക്ടിനേയും പ്രൊഫൈലിനേയും വിലയിരുത്തി വിധികര്‍ത്താക്കളായ സാംസ്‌കാരിക പ്രവര്‍ത്തകന്‍ നാരായണന്‍ പേരിയ, കില റിസോര്‍സ്‌പേഴ്‌സണ്‍ കൃഷ്ണന്‍ അഡൂര്‍, മാധ്യമപ്രവര്‍ത്തകന്‍ ഉണ്ണികൃഷ്ണന്‍ പുഷ്പഗിരി എന്നിവര്‍ സംസാരിച്ചു.
ആകാശവാണി കണ്ണൂര്‍ നിലയം പ്രോഗ്രാം ഓഫീസര്‍ ടി.കെ ഉണ്ണികൃഷ്ണന്‍ ആമുഖ പ്രഭാഷണം നടത്തി. ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി ഉല്‍ഘാടനം ചെയ്തു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ വി. വെങ്കട്രമണഭട്ട് അധ്യക്ഷതവഹിച്ചു. വാര്‍ഡ് മെമ്പര്‍മാരായ സി.വി കൃഷ്ണന്‍, നബീസ ഇബ്രാഹിം, അബ്ദുര്‍ റസാഖ്, വി. സദാനന്ദന്‍, പി. ചന്തുകുട്ടി, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എസ്. ബിന്ദു, പി.ടി.എ പ്രസിഡണ്ട് കെ. ഖാലിദ് പ്രസംഗിച്ചു. റേഡിയോ സ്‌കൂള്‍ പഞ്ചായത്ത് കോര്‍ഡിനേറ്റര്‍ കെ. രാജന്‍ സ്വാഗതവും സി.പി.വി വിനോദ് നന്ദിയും പറഞ്ഞു.
അധ്യാപകരായ എം.അഭിലാഷ്, കെ. സൂര്യനാരായണഭട്ട്, പി.എസ് ശശി, പി. സുധീര്‍ നേതൃത്വംനല്‍കി. ചെങ്കള പഞ്ചായത്തിന്റെ വികസന രൂപരേഖ വരച്ചുകാണിക്കുന്ന പ്രൊജക്ട് വിദ്യാര്‍ഥി സി.എ അബ്ദുല്‍ ഖാദര്‍ പഞ്ചായത്ത് പ്രസിഡന്റിന് കൈമാറി. അശ്വതി, സുരഭി, രാജന്‍, പ്രവീണ്‍, പ്രസീത, വിഷ്ണു തുടങ്ങിയ അമ്പതോളം കുട്ടികളാണ് പഞ്ചായത്ത് പ്രസിഡന്റുമായുള്ള മുഖാമുഖത്തില്‍ പങ്കെടുത്തത്.
Keywords: Radio school panchayath, Edaneer, GHSS, Kannur, Radio station, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.