city-gold-ad-for-blogger

റാബിസ് വാക്‌സിന്‍ സംസ്ഥാനത്തുതന്നെ നിര്‍മിക്കാനുള്ള പദ്ധതി ആരംഭിച്ചു: മന്ത്രി അഡ്വ. കെ രാജു

കാസര്‍കോട്: (www.kasargodvartha.com 13/08/2016) പേവിഷ ബാധക്കുള്ള മരുന്നായ റാബിസ് വാക്‌സിന്‍് പാലോട്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ കേന്ദ്രത്തില്‍ നിര്‍മ്മിക്കാനുള്ള പദ്ധതി ആരംഭിച്ചതായി വനം-മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. കെ രാജു പറഞ്ഞു. കാസര്‍കോട് തായലങ്ങാടിയില്‍ ആരംഭിച്ച തെരുവ് നായ നിയന്ത്രണത്തിനായി നവീകരിച്ച എ ബി സി സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാക്‌സിന്‍ നിര്‍മിക്കുന്നതിനായി 62 കോടി രൂപ ധനകാര്യ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ലഭ്യമാവുന്ന മുറയ്ക്ക് വാക്‌സിന്‍ നിര്‍മാണം ആരംഭിക്കും. നിലവില്‍ പട്ടിയുടെ കടിയേറ്റാല്‍ റാബിസ് വാക്‌സിന്‍ ലഭിക്കാന്‍ ആളുകള്‍ നെട്ടോട്ടമോടുന്ന അവസ്ഥയാണുള്ളത്. ഇത് പരിഹരിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ഈ പദ്ധതിയുമായി മുന്നോട്ട് പോകുന്നത്. നിലവില്‍ നടപ്പിലാക്കി വരുന്ന തെരുവ് നായ നിയന്ത്രണ പരിപാടി വിജയിപ്പിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണമുണ്ടെങ്കില്‍ മാത്രമേ സാധിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. എ ബി സി സെന്ററിനോടനുബന്ധിച്ച് പണിത ട്രെയിനിംഗ് സെന്ററിന്റെ ഉദ്ഘാടനം റവന്യൂ വകുപ്പ്മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക അനുമതി പ്രകാരം ബാംഗ്ലൂര്‍ ആസ്ഥാമായ എന്‍.ജി.ഒ-യുടെ സഹകരണത്തോട് കൂടി കേരളത്തില്‍ ആദ്യമായാണ് ഇത്തരം കേന്ദ്രം തയ്യാറാക്കപ്പെട്ടിരിക്കുന്നത്.

ചടങ്ങില്‍ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശാന്തമ്മ ഫിലിപ്പ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍മാരായ അഡ്വ: എ പി ഉഷ, സമീന മുജീബ്, ഹര്‍ഷദ് വോര്‍ക്കാടി അംഗങ്ങളായ പുഷ്പ അമേക്കള, ജോസ് പതാലില്‍, അഡ്വ: കെ ശ്രീകാന്ത്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇ പി രാജ്‌മോഹന്‍, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. പി പി ശ്യാമള ദേവി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി ചായിന്റടി, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, കെ പി സതീഷ് ചന്ദ്രന്‍, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, അബ്രഹാം തോണക്കര, ഡി എം ഒ ഡോ. എ പി ദിനേഷ് കുമാര്‍ എന്നിവര്‍ സംബന്ധിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ സ്വാഗതവും ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ: വി ശ്രീനിവാസന്‍ നന്ദിയും പറഞ്ഞു. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. എന എന്‍ ശശി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

റാബിസ് വാക്‌സിന്‍ സംസ്ഥാനത്തുതന്നെ നിര്‍മിക്കാനുള്ള പദ്ധതി ആരംഭിച്ചു: മന്ത്രി അഡ്വ. കെ രാജു

Keywords : Development project, Inauguration, Programme, Kasaragod, Minister K Raju.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia