ഖുതുബിയ്യത്ത് 28-ാം വാര്‍ഷികവും മതപ്രഭാഷണ പരമ്പരയും വ്യാഴാഴ്ച തുടങ്ങും
Apr 13, 2016, 10:30 IST
കാസര്‍കോട്: (www.kasargodvartha.com 13/04/2016) എതിര്‍ത്തോട് മുഹ് യുദ്ദീന്‍ ജുമാമസ്ജിദ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഖുതുബിയ്യത്ത് 28 -ാം വാര്‍ഷികവും മതപ്രഭാഷണ പരമ്പരയും വ്യാഴാഴ്ച തുടങ്ങും. വൈകിട്ട്് 7.30ന് സമസ്ത ജില്ലാ സെക്രട്ടറി യു എം അബ്ദുര്‍ റഹ് മാന്‍ മൗലവി ഉദ്ഘാടനം ചെയ്യും. മസ്ജിദ് പ്രസിഡണ്ട് വൈ മുഹമ്മദ് കുഞ്ഞി ഹാജി അധ്യക്ഷത വഹിക്കും.
ഖത്തീബ് മുഹമ്മദ് ഹസന്‍ ദാരിമി മുഖ്യപ്രഭാഷണം നടത്തും. വെള്ളിയാഴ്ച എം ഐ സി പ്രിന്‍സിപ്പാള്‍ സലീം നദ്് വി മതപ്രഭാഷണം നടത്തും. സയ്യിദ് കെ എസ് അലി തങ്ങള്‍ കുമ്പോല്‍ പ്രാര്‍ത്ഥന നടത്തും. തുടര്‍ന്നുള്ള വിവിധ ദിവസങ്ങളില്‍ ഖത്തീബ് മജീദ് ബാഖവി, ഹനീഫ് നിസാമി മൊഗ്രാല്‍, നൗഫല്‍ ഹുദവി കൊടുവള്ളി എന്നിവര്‍ പ്രഭാഷണം നടത്തും.
സയ്യിദ് നജ്മുദ്ദീന്‍ പൂക്കോയ തങ്ങള്‍ അല്‍ ഹൈദ്രോസി യമാനി മലപ്പുറം, സയ്യിദ് എം പി എം ഫള്‌ലുദ്ദീന്‍ ഹാമിദ് കോയമ്മ തങ്ങള്‍, സയ്യിദ് എം പി എം സൈനുല്‍ ആബിദിന്‍ തങ്ങള്‍ കുന്നുംകൈ എന്നിവര്‍ പ്രാര്‍ത്ഥന നടത്തും. 18ന് നടക്കുന്ന സമാപന പരിപാടിയില്‍ രാത്രി ചീരണി വിതരണം ഉണ്ടായിരിക്കുമെന്ന് ഖത്തീബ് മുഹമ്മദ് ഹസന്‍ ദാരിമി, ബേര്‍ക്ക ഹുസൈന്‍ കുഞ്ഞി ഹാജി, ബി അബൂബക്കര്‍ കാട്ടുകൊച്ചി, കെ മുഹമ്മദ്, അബ്ദുല്‍ ഖാദര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Keywords : Kasaragod, Inauguration, Masjid, Press meet, Quthubiyath, Ethirthod.