കാഴ്ച വൈകല്യമുള്ളവര്‍ക്കുള്ള ഖുര്‍ആന്‍ ക്ലാസ് ആരംഭിച്ചു
Jun 22, 2016, 09:39 IST
കാസര്‍കോട്: (www.kasargodvartha.com 22.06.2016) കാഴ്ച വൈകല്യമുള്ളവര്‍ക്കും ഖുര്‍ആന്‍ പഠിക്കാനുള്ള സൗകര്യം ഖുര്‍ആന്‍ ലേണിങ് സ്‌കൂളില്‍ ആരംഭിച്ചു. പഴയ ബസ് സ്റ്റാന്‍ഡിനു സമീപത്തെ മൗലവി ബുക്ക് ഡിപ്പോക്ക് സമീപം ക്യൂ എല്‍ എസ് ഹാളിലാണ് സൗകര്യമൊരുക്കിയത്.
പുളിക്കല്‍ എബിലിറ്റി ഫൗണ്ടേഷന്‍, ക്യൂ എല്‍ എസ് സംയുക്ത സംരംഭമായ പദ്ധതിയുടെ ഭാഗമായി ഖുര്‍ആന്‍ മലയാളത്തില്‍ അര്‍ത്ഥസഹിതം പഠിപ്പിക്കുന്ന ക്ലാസിന്റെ ഉദ്ഘാടനം അബ്ദുല്‍ ലത്വീഫ് വൈലത്തുരിന്റെ അധ്യക്ഷതയില്‍ പി എം അബ്ദുല്‍ ഖാദര്‍ നിര്‍വഹിച്ചു. ബഷീര്‍ പട്‌ള സംസാരിച്ചു. മിഖ്ദാദ് പുളിക്കല്‍ സ്വാഗതവും ടി എം ഷൗക്കത്ത് നന്ദിയും പറഞ്ഞു.
ചടങ്ങില്‍ പുളിക്കല്‍ എബിലിറ്റി ഫൗണ്ടേഷന്‍ തയ്യാറാക്കിയ കാഴ്ചയില്ലാത്തവരുടെ പഠനം എളുപ്പമാക്കുന്ന ബ്രെയിന്‍ ലിപിയിലുള്ള ഖുര്‍ആന്റെ മലയാളത്തിലെ പ്രഥമ പരിഭാഷയുടെ പ്രകാശനവും നടന്നു.
Keywords : Kasaragod, Quran-class, Inauguration, QLS.