ക്വാറി തൊഴിലാളി താമസസ്ഥലത്ത് തലക്കടിയേറ്റ് മരിച്ച നിലയില്‍
Aug 26, 2013, 12:44 IST
ഉപ്പള: ക്വാറി തൊഴിലാളിയായ യുവാവിനെ വാടക മുറിയില്‍ തലക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശി ബാബു (40) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഹൊസങ്കടിയിലെ ഉമേശന്റെ ഉടമസ്ഥതയിലുള്ള ആനക്കല്ല് കത്തരിക്കോടിയിലെ വാടക മുറിയിലാണ് ബാബുവിന്റെ മൃതദേഹം കണ്ടത്.
മുറിയുടെ വാതില്‍ തുറന്ന നിലയിലായിരുന്നു. നിലത്ത് വിരിച്ച പുല്‍പ്പായയില്‍ അടിവസ്ത്രം മാത്രം ധരിച്ച് മലര്‍ന്ന് കിടന്ന നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. നെറ്റിയില്‍ ആഴത്തിലുള്ള മുറിവുണ്ട്. പരിസര വാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കുമ്പള സി.ഐ സിബി തോമസ്, മഞ്ചേശ്വരം എസ്.ഐ ബിജു ലാല്‍, അഡീഷണല്‍ എസ്.ഐ നാരായണ എന്നിവര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തി.
ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്ധര്‍ എന്നിവരും സ്ഥലത്തെത്തി. നെറ്റിയിലെ മുറിവില്‍ നിന്ന് രക്തം വാര്‍ന്നൊഴുകി മുറിയില്‍ തളംകെട്ടിയിട്ടുണ്ട്. അതിനാല്‍ തലക്കടിച്ച് കൊലപ്പെടുത്തിയതാകാനാണ് സാധ്യതയെന്ന് പോലീസ് പറഞ്ഞു. മൃതദേഹം വിദഗ്ധ പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊണ്ടുപോകും.
ക്വാര്‍ട്ടേഴ്സ് ഉടമ ഉമേശന്റെ ഉടമസ്ഥതയിലുള്ള ക്വാറിയിലെ തൊഴിലാളിയാണ് കൊല്ലപ്പെട്ട ബാബു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇയാള്‍ ക്വാറിയില്‍ ജോലിക്കെത്തിയത്. ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. സമീപത്തെ ക്വാര്‍ട്ടേര്‍സില്‍ താമസിക്കുന്ന ഒരാള്‍ രാവിലെ വിളിച്ചുണര്‍ത്താന്‍ ചെചന്നപ്പോഴാണ് ബാബുവിനെ മരിച്ച നിലയില്‍ കണ്ടത്. ബാബുവിന്റെ മുറിക്കടുത്ത് താമസിക്കുന്ന ഒരാളെ സംഭവത്തിന് ശേഷം കാണാതായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
മുറിയുടെ വാതില്‍ തുറന്ന നിലയിലായിരുന്നു. നിലത്ത് വിരിച്ച പുല്‍പ്പായയില്‍ അടിവസ്ത്രം മാത്രം ധരിച്ച് മലര്‍ന്ന് കിടന്ന നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. നെറ്റിയില്‍ ആഴത്തിലുള്ള മുറിവുണ്ട്. പരിസര വാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കുമ്പള സി.ഐ സിബി തോമസ്, മഞ്ചേശ്വരം എസ്.ഐ ബിജു ലാല്‍, അഡീഷണല്‍ എസ്.ഐ നാരായണ എന്നിവര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തി.
ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്ധര്‍ എന്നിവരും സ്ഥലത്തെത്തി. നെറ്റിയിലെ മുറിവില്‍ നിന്ന് രക്തം വാര്‍ന്നൊഴുകി മുറിയില്‍ തളംകെട്ടിയിട്ടുണ്ട്. അതിനാല്‍ തലക്കടിച്ച് കൊലപ്പെടുത്തിയതാകാനാണ് സാധ്യതയെന്ന് പോലീസ് പറഞ്ഞു. മൃതദേഹം വിദഗ്ധ പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊണ്ടുപോകും.

Keywords : Uppala, Youth, Deadbody, Police, Investigation, Kasaragod, Babu, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.