city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ക്വാ­റി ന­ട­ത്തി­പ്പു­കാര്‍ തിരു­വോണ നാ­ളില്‍ പ­ട്ടി­ണി­സ­മ­രം ന­ടത്തും

ക്വാ­റി ന­ട­ത്തി­പ്പു­കാര്‍ തിരു­വോണ നാ­ളില്‍ പ­ട്ടി­ണി­സ­മ­രം ന­ടത്തും
കാസര്‍­കോ­ട്: ക­രി­ങ്കല്‍ ക്വാ­റി മേ­ഖ­ല­യി­ലെ പ്രശ്‌­ന പ­രി­ഹാ­രം തേ­ടി മു­ഖ്യ­മ­ന്ത്രി­യു­ടെ ഔ­ദ്യോഗിക വ­സ­തി­ക്കു മു­മ്പില്‍ തിരു­വോണ­ നാ­ളില്‍ ലൈ­സന്‍­സ്­ഡ് ക്വാ­റി ഓ­ണേര്‍­സ് അ­സോ­സി­യേ­ഷന്‍ നി­രാഹാ­ര സ­മ­രം ന­ട­ത്തു­മെ­ന്ന് ഭാ­ര­വാ­ഹി­കള്‍ വാര്‍­ത്താ­സ­മ്മേ­ള­ന­ത്തില്‍ അ­റി­യിച്ചു.

കേ­ര­ള­ത്തില്‍ 15 ല­ക്ഷം തൊ­ഴി­ലാ­ളിക­ളെ വ­ഴി­യാ­ധാ­ര­മാ­ക്കു­ന്ന സു­പ്രിം കോട­തി ഉ­ത്ത­ര­വി­ന്റെ (എം.ഒ.ഇ.എ­ഫ്) അ­ടി­സ്ഥാ­ന­ത്തില്‍ പ­രി­സ്ഥി­തി വ­നം­വ­കു­പ്പ് സ്വീ­ക­രി­ച്ചി­രി­ക്കു­ന്ന ന­ട­പ­ടി നി­ല­വില്‍ വ­ന്നി­ട്ട് ആറ് മാ­സം ക­ഴിഞ്ഞു. കേ­ര­ള ഗ­വണ്‍­മെന്റ് ഇ­ക്കാ­ര്യ­ത്തില്‍ അ­റി­ഞ്ഞ ഭാ­വം കാ­ണി­ച്ചില്ല. മൈ­നിം­ഗ് ജി­യോള­ജി പെര്‍­മി­റ്റു­കള്‍ നല്‍­കു­ന്ന­തി­നെ­ക്കു­റി­ച്ച് പ്ര­തി­പാ­തി­ക്കാ­ത്ത സു­പ്രിം കോട­തി ഉ­ത്ത­ര­വി­ന്റെ മ­റ­വില്‍ പുതി­യ പെര്‍­മി­റ്റ് നല്‍­കു­ന്നതും പു­തു­ക്കി­ക്കൊ­ടു­ക്കു­ന്നതും ത­ട­ഞ്ഞുവെച്ചി­രി­ക്കു­ക­യാ­ണ്. ഇ­ത് ക്വാ­റി­ക്കാ­രെ ദ്രോ­ഹി­ക്കു­ന്ന ന­ട­പ­ടി­യാ­ണ്.

ചെ­റുകി­ട ക­രി­ങ്കല്‍ ക്വാ­റി­ക­ളില്‍ ഡി.ജി.എം.എ­സി­ന് ഒ­ര­ധി­കാ­ര­വു­മില്ലാ­തി­രി­ക്കെ­യാ­ണ് പ­ണി നിര്‍­ത്തി­വെ­ക്കാന്‍ നോ­ട്ടീ­സ് നല്‍­കി­യത്. ക്വാ­റി മേ­ഖല­യെ സം­­ന്ധി­ക്കു­ന്ന ഒ­രു സ­മ­ഗ്രന­യം ആ­വ­ശ്യ­പ്പെ­ട്ട് നിര­ന്ത­ര സ­മ­ര­ങ്ങളും പ്ര­ക്ഷോ­ഭ­ങ്ങളും തു­ട­ങ്ങി­യി­ട്ട് കാ­ലം ഏ­റെ­യായി. എ­ന്നിട്ടും ഗ­വണ്‍­മെന്റ് ന­ട­പ­ടി­ക­ളൊന്നും ത­ന്നെ സ്വീ­ക­രി­ക്കു­ന്നില്ല. ഒ­രു ഹൈ­ക്കോട­തി ജ­ഡ്­ജി­യെ ക­മ്മീ­ഷ­നാ­യി നി­യ­മി­ച്ച് ക­മ്മീ­ഷന്‍ റി­പ്പോര്‍­ട്ട് വ­രുന്ന­തു വ­രെ അ­ഞ്ച് ലൈസന്‍­സോ­ടു കൂ­ടി പ്ര­വര്‍­ത്തി­ക്കു­ന്ന ക്വാ­റിക­ളെ പ്ര­വര്‍­ത്തി­ക്കാന്‍ അ­നു­വ­ദി­ക്കണം.

ഭൂ­പ­രി­ഷ്‌ക്ക­ര­ണ നിയ­മം ന­ട­പ്പിലാ­യ കേ­ര­ള സം­സ്ഥാന­ത്തെ ചെ­റുകി­ട ക്വാ­റി­ക­ളു­ടെ പ­രി­ധി നി­ശ്ച­യി­ക്കാ­നു­ള്ള അ­ധി­കാ­രം കേ­ര­ള ഗ­വണ്‍­മെന്റി­നാണ്. തൊ­ഴി­ലാ­ളി­ക­ളു­ടെ സു­ര­ക്ഷ­യ്­ക്ക് വേ­ണ്ടി­യാ­ണ് ഡ­യ­റ­ക്ടര്‍ ജ­നറല്‍ ഓ­ഫ് മൈന്‍­സ് സേ­ഫ്­റ്റി നിയം. ഇ­വി­ടെ തൊ­ഴി­ലാ­ളിക­ളെ റം­സാനും, തിരു­വോ­ണ­ത്തിനും പ­ട്ടി­ണി­ക്കി­ടാ­നാ­ണ് ഡ­യ­റ­ക്ടര്‍ ജ­ന­റ­ലി­ന്റെ ശ്രമം. ഇത്ത­രം ന­ട­പ­ടി­കള്‍ ചെ­റു­കി­ട­ക്കാ­രെ ദ്രോ­ഹി­ക്കാ­നും, വന്‍­കി­ട­ക്കാ­രെ സ­ഹാ­യി­ക്കാ­നു­മാ­ണ്.

കേ­ര­ള­ത്തി­ല്‍ ഏ­റ്റവും വി­ല­കുറ­ച്ച് ല­ഭി­ക്കു­ന്ന നിര്‍മ്മാ­ണ വ­സ്­തുവാ­യ ക­രി­ങ്കല്‍ ഉ­ല്­പ­ന്ന­ങ്ങ­ളു­ടെ നി­യ­ന്ത്ര­ണം കു­ത്ത­ക­കള്‍ക്ക് അ­ടി­യ­റ വെ­ക്കു­ന്ന­തി­ന്റെ മു­ന്നോ­ടി­യാ­യാ­ണ് പു­തി­യ­നിയ­മം ഏര്‍­പ്പെ­ടു­ത്തി­യി­രി­ക്കു­ന്നത്. കേ­ര­ള ഗ­വണ്‍­മെന്റ് അ­ടി­യ­ന്തി­ര­മാ­യി ഇ­ട­പെ­ട്ടി­ല്ലെ­ങ്കില്‍ നാ­ടി­ന്റെ വി­ക­സന­ത്തെ ത­ട­സ­പ്പെ­ടു­ത്തു­കയും നി­ര്‍മ്മാ­ണ വ­സ്­തു­ക്ക­ളു­ടെ വി­ല വന്‍­തോ­തില്‍ കു­തി­ച്ചു­യ­രാന്‍ ഇ­ട­വ­രി­കയും ചെ­യ്യും.

19ന് രാ­വി­ലെ 11 മ­ണി­ക്ക് കാ­ഞ്ഞ­ങ്ങാ­ട് ബൈ­ക്കല്‍ റ­സി­ഡന്‍സി ഓ­ഡി­റ്റോ­റി­യ­ത്തില്‍ ഈ മേ­ഖ­ല­യി­ലെ ക­രി­ങ്കല്ല്, ചെ­ങ്കല്ല്, മണല്‍, ക­ളിമ­ണ്ണ് വ്യ­വ­സാ­യ­വു­മാ­യി ബ­ന്ധ­പ്പെ­ട്ട ആ­ളു­ക­ളു­ടെ വി­ശ­ദീക­രണ യോ­ഗം ന­ട­ക്കു­മെന്നും ഭാ­ര­വാ­ഹി­കള്‍ അ­റി­യിച്ചു.

വാര്‍­ത്താ­സ­മ്മേ­ള­ന­ത്തില്‍ ഒ. ശി­വ­രാജ്, കെ. പ്ര­കാ­ശ്, എ. മാ­ണി­രാ­ജ്, കെ. തേജ എ­ന്നി­വര്‍ പ­ങ്കെ­ടുത്തു.

Keywords:  Kasaragod, Press meet, Kerala, Quarry.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia