ഖനനമേഖലയിലെ ലൈസന്‍സ് നിര്‍ത്തലാക്കിയതിനെതിരെ 23ന് കലക്ട്രേറ്റ് മാര്‍ച്ച്
Aug 18, 2012, 16:22 IST
കാസര്‍കോട്: ഖനനമേഖലയിലെ ലൈസന്‍സ് നിര്‍ത്തലാക്കിയതിനെതിരെ ക്വാറി ഉടമകളും തൊഴിലാളികളും ആഗസ്റ്റ് 23ന് കലക്ട്രേറ്റ് മാര്‍ച്ച് നടത്തുമെന്ന ജില്ലാ ചെങ്കല്‍ ക്വാറി ഓണേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 500ല്‍പരം ചെങ്കല്‍ ക്വാറികളിലായ് 10,000 പേര് പ്രത്യക്ഷമായും അതില്‍ കൂടുതല്‍പേര്‍ പരോക്ഷമായും ജോലി ചെയ്യുന്നുണ്ട്.
ചെറു ധാതുക്കളുടെ ഖനനത്തിന് പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വേണമെന്ന സുപ്രിംകോടതിയുടെ ഉത്തരവിന്റെ പശ്ചാലത്തില്‍ കേരളത്തില്‍ ചെങ്കല്‍, കരിങ്കല്‍, മണല്‍, കളിമണ്ണ് മേഖലകളിലായി തൊഴില്‍ ചെയ്യുന്നവരുടെ തൊഴില്‍ ഇല്ലാതാകുന്നതോടൊപ്പം സര്ക്കാറിന്റെതടക്കമുള്ള മുഴുവന്‍ നിര്‍മാണ പ്രവര്‍ത്തനവും നിലക്കും. ഇത് കേരളത്തില്‍ വലിയ സാമ്പത്തിക പ്രതിസന്ധിയും ഉണ്ടാകും. 1967-ലെ കേരള മൈനല്‍ മിനറല്‍സ് കണ്സഷന് ചട്ടങ്ങള്‍ക്ക് വിധേയമായിട്ടാണ് ഇപ്പോള്‍ മൈനിങ് ജിയോളജി വകുപ്പ് ഖനനാനുമതി റോയല്‍റ്റി വാങ്ങി നല്‍കുന്നത്. കോടിക്കണക്കിന് രൂപയാണ് ഓരോ വര്‍ഷവും ഈ ഇനത്തില്‍ ജിയോളജി വകുപ്പ് സമാഹരിക്കുന്നത്.
ആറ് മാസം മുമ്പ് സുപ്രിം കോടതി ഇറക്കിയ ഉത്തരവിനെതിരെ കേരള ഗവണ്മെന്റിന്റെ ഭാഗത്ത് നിന്നും ഒരു നടപടിയും ഉണ്ടായിട്ടില്ല. കേരളത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് അടിയന്തിരമായും പുതിയ നിയമ നിര്‍മാണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം.
ലക്ഷക്കണക്കിന് തൊഴിലാളികളുടെ ഉപജീവനമാര്‍ഗം നില നിര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. ക്വാറികളുടെ ലൈസന്‍സ് പുതുക്കി നല്‍കാനും പുതുതായി അനുവദിക്കാനും ബന്ധപ്പെട്ട ഡിപ്പാര്‍ട്ട്മെന്റിന് അനുവാദം നല്‍കണമെന്നാവശ്യപ്പെട്ട് 23 ന് രാവിലെ പത്ത് മണിക്ക് ജില്ലയിലെ മുഴുവന്‍ ക്വാറികളും സ്തംഭിപ്പിച്ച് ആയിരക്കണക്കിന് തൊഴിലാളികളും ക്വാറി ഉടമകളും ജില്ല കലക്ട്രേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും. വാര്‍ത്താസമ്മേളനത്തില്‍ എം.വിനോദ് കുമാര്‍, നാരായണന് കൊളത്തൂര്‍, വി.കെ.അബ്ദുല്‍ മുനീര്‍, കെ.സുകുമാര്‍ കാസര്‍കോട്, സുഗുണന് കുട്ടപ്പുന്ന എന്നിവര്‍ സംബന്ധിച്ചു.
Keywords : Press meet, Sand, Geology, Kasaragod







