നീലേശ്വരത്തെ ഇകെ നായനാര്‍ മന്ദിര ഉദ്ഘാടനത്തെച്ചൊല്ലി പാര്‍ട്ടിയില്‍ തര്‍ക്കം
Jun 26, 2012, 17:53 IST
നീലേശ്വരം: നീലേശ്വരം കൊയാമ്പുറത്ത് ഇകെ നായനാര്‍ സ്മാരക മന്ദിരം സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ കൊണ്ട് ഉദ്ഘാടനം ചെയ്യിപ്പിക്കാനുള്ള പാര്‍ട്ടി നേതൃത്വത്തിന്റെ നീക്കത്തെചൊല്ലി ഗ്രൂപ്പ് പോര് മുറുകി. പിണറായിയാണ് ഉദ്ഘാടകനെങ്കില്‍ ചടങ്ങ് ബഹിഷ്‌ക്കരിക്കുമെന്ന വിഎസ് പക്ഷത്തിന്റെ മുന്നറിയിപ്പ് നേതൃത്വത്തിന് തലവേദന സൃഷ്ടിക്കുകയാണ്.
നായനാര്‍ സ്മാരക മന്ദിരം ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ചേര്‍ന്ന സംഘാടകസമിതിയോഗത്തില്‍ വിഎസ് പക്ഷം തങ്ങളുടെ നിലപാട് വ്യക്തമാക്കി. പിണറായിയെകൊണ്ട് മന്ദിരം ഉദ്ഘാടനം ചെയ്യിക്കരുതെന്നും വിഎസ് അച്യുതാനന്ദനെ ഉദ്ഘാടകനാക്കണമെന്നുമാണ് ഈ വിഭാഗം ആവശ്യപ്പെട്ടത്. എന്നാല്‍ സംഘാടകര്‍ ഇതിന് വിസമ്മതിച്ചതിനെ തുടര്‍ന്ന് വിഎസ് അനുകൂലികളായ ഭൂരിഭാഗംപേരും യോഗത്തില്‍ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു.
വിഎസിനെ ഉദ്ഘാടകനാക്കിയാല്‍ മാത്രമെ പരിപാടിയുമായി സഹകരിക്കുകയുള്ളുവെന്നാണ് വിഎസ് അനുകൂലികള്‍ വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ പിണറായിയെകൊണ്ട് തന്നെ മന്ദിരം ഉദ്ഘാടനം ചെയ്യിപ്പിക്കുമെന്ന ഉറച്ച നിലപാടിലാണ് പാര്‍ട്ടി നേതൃത്വം. വിഎസാണ് ഉദ്ഘാടകനെങ്കില്‍ ഔദ്യോഗികപക്ഷം ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കും. കഴിഞ്ഞ ദിവസം പിണറായി വിജയനെതിരെ കൊയാമ്പ്രത്ത് ഉയര്‍ന്ന ഫഌക്‌സ് ബോര്‍ഡ് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചര്‍ച്ചാവിഷയമായിട്ടുണ്ട്.