ഖാസിയുടെ മരണവും ഹബീബ് റഹ്മാന്റെ വെളിപ്പെടുത്തലും; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് യൂത്ത്‌ലീഗ്
Nov 5, 2014, 16:30 IST
കാസര്‍കോട്: (www.kasargodvartha.com 05.11.2014) ചെമ്പരിക്ക ഖാസി സി.എം.അബ്ദുല്ല മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട് മുന്‍ എസ്.പി ഹബീബ് റഹ്മാന്‍ നടത്തിയ വെളിപ്പെടുത്തല്‍ ഗൗരവതരമെന്ന് യൂത്ത് ലീഗ് ഉദുമ മണ്ഡലം കമ്മിറ്റി. അന്വേഷണത്തിന് പ്രാരംഭഘട്ടത്തില്‍ നേതൃത്വം നല്‍ക്കുകയും അവാസ്തവ പ്രസ്താവനയിലൂടെ ആത്മഹത്യയായി വരുത്തിതീര്‍ക്കാന്‍ ശ്രമിക്കുകയും ഹബീബ് റഹ്മാന്റെ വെളിപ്പെടുത്തല്‍ അതീവ ഗൗരവതരമായ ഗൂഢാലോചനയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും യൂത്ത് ലീഗ് വ്യക്തമാക്കി.
സി.ബി.ഐയെപ്പോലും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന ദുരൂഹ മരണ കേസില്‍ സ്‌പെഷ്യല്‍ ടീമിനെ നിയമിച്ച് പുനരന്വേഷണം നടത്തി നിജസ്ഥിതി വെളിപ്പെടുത്തി ദുരൂഹത അകറ്റണമെന്നും ഉദുമ മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. പുനരന്വേഷണത്തിനുള്ള വൈകിക്കല്‍ വന്‍പ്രക്ഷോഭം വിളിച്ചു വരുത്തുമെന്നും ബഹുജനപ്രക്ഷോഭത്തിന് യൂത്ത് ലീഗ് നേതൃത്വം നല്‍കുമെന്നും യോഗം മൂന്നറിയിപ്പ് നല്‍കി.
നിഗൂഢമായ മരണം പോലെ തന്നെ വന്‍ കൈകടത്തലും അന്വേഷണത്തിനെ സ്വാധീനിച്ചതായി സംശയിക്കേണ്ടിയിരിക്കുന്നു. പൊതു സ്വീകാര്യനും സമൂഹത്തിലെ ഉന്നത സ്ഥാനിയനുമായ ഖാസിയുടെ മരണത്തിന്റെ ചുരുളഴിച്ചേ മതിയാകുമെന്നും യോഗം അഭിപ്രായപ്പെട്ടു.
പ്രസിഡണ്ട് ടി.ഡി. കബീര്‍ തെക്കില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.എച്ച് മുഹമ്മദ് കുഞ്ഞി മാങ്ങാട് സ്വാഗതം പറഞ്ഞു. ഹാരിസ് തൊട്ടി, അബൂബക്കര്‍ കണ്ടത്തില്‍, അബ്ബാസ്, കെ.എം.എ. റഹ്മാന്‍ പ്രസംഗിച്ചു.

Keywords : Kasaragod, Qazi death, Kerala, Case, Investigation, Youth League, Police, CM Abdulla Maulavi, SP Habeeb Rahman,Qazi's death: Youth Leage demands probe.