city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഖാസിയുടെ മരണം: യൂത്ത്‌ലീഗ് നടത്തുന്ന പോരാട്ടത്തെ പിന്തുണക്കും- ഖാസി ത്വാഖ

മേല്‍പറമ്പ്: (www.kasargodvartha.com 21.11.2014) ഖാസി സി.എം.അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണം സംബന്ധിച്ച് സത്യാവസ്ഥ പുറത്തുകൊണ്ടുവരാനുള്ള പരിശ്രമം നീതിക്കുവേണ്ടിയുള്ള പോരാട്ടമാണെന്നും ഉദുമ മണ്ഡലം യൂത്ത് ലീഗ് നടത്തുന്ന സമരത്തിന് എല്ലാവിധ പിന്തുണയും പ്രാര്‍ത്ഥനയും നേരുന്നതായും ഖാസി ത്വാഖ അഹമ്മദ് മൗലവി പറഞ്ഞു. ഖാസി സി.എം.അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണം സംബന്ധിച്ച് കേസന്വേഷണം ഊര്‍ജിതമാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് നല്‍കുന്ന നിവേദനത്തിന്റെ ഭാഗമായി ഉദുമ മണ്ഡലം യൂത്ത്‌ലീഗ് നടത്തുന്ന ഒപ്പ് ശേഖരണം മേല്‍പറമ്പില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തില്‍ സി.എം. അബ്ദുല്ല മൗലവിയുടെ മരണം ആത്മഹത്യയാണെന്ന് പറഞ്ഞ അന്നത്തെ പോലീസ് ഉദ്യോഗസ്ഥന്‍ സര്‍വ്വീസില്‍നിന്ന് പിരിഞ്ഞതിന് ശേഷമാണെങ്കിലും ആത്മഹത്യയല്ലെന്നും ദുരൂഹതയുണ്ടെന്നും വെളിപ്പെടുത്തിയത് ആത്മാര്‍ത്ഥതയോടെയാണെങ്കില്‍ സന്തോഷകരമാണ്. പക്ഷെ അദ്ദേഹത്തിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ഉന്നതവും നീതിപൂര്‍വ്വവുമായ പുനരന്വേഷണം അത്യന്താപേക്ഷിതമാണ്. ഖാസി പറഞ്ഞു.

പ്രസിഡണ്ട് ടി.ഡി. കബീര്‍ തെക്കില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.എച്ച്. മുഹമ്മദ്കുഞ്ഞി മാങ്ങാട് സ്വാഗതം പറഞ്ഞു. കല്ലട്ര മാഹിന്‍ ഹാജി, ഷാഫി ഹാജി കട്ടക്കാല്‍, ഹാജി അബ്ദുല്ല ഹുസൈന്‍, കെ.ബി.എം. ഷെരീഫ് കാപ്പില്‍, സി.എല്‍. റഷീദ് ഹാജി, അബ്ദുല്ലക്കുഞ്ഞി കീഴൂര്‍, ഹാരിസ് തൊട്ടി, കെ.എം.എ. റഹ്മാന്‍ കാപ്പില്‍, അന്‍വര്‍ കോളിയടുക്കം, കെ.ടി. നിയാസ്, അബ്ദുല്‍ ഖാദര്‍ കളനാട്, ശരീഫ് തായത്തൊടി, റഫീഖ് മേല്‍പറമ്പ് പ്രസംഗിച്ചു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ഖാസിയുടെ മരണം: യൂത്ത്‌ലീഗ് നടത്തുന്ന പോരാട്ടത്തെ പിന്തുണക്കും- ഖാസി ത്വാഖ

Keywords : Kasaragod, Kerala, Muslim-league, Qazi death, Investigation, Youth, Thwaka Ahmed Maulavi. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia