city-gold-ad-for-blogger

ഖാസി കേസ്: സമരം ശക്തിപ്പെടുത്തും- ആക്ഷന്‍ കമ്മിറ്റി

കാസര്‍കോട്: (www.kasargodvartha.com 28/05/2016) ഖാസി സി എം ഉസ്താദിന്റെ മരണത്തിന് പിന്നിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടത്തിവരുന്ന അനിശ്ചിതകാല സമരം 29 ദിവസം പിന്നിട്ടു. ശനിയാഴ്ച സമരത്തിന് ഐക്യദാര്‍ഢ്യം നേര്‍ന്നുകൊണ്ട് ചെമ്പരിക്ക മുസ്ലിം ജമാഅത്ത് കമ്മിറ്റി, സമസ്ത കാസര്‍കോട് ജില്ലാ മുശാവറ, ഡി സി സി ദേളി സമരപന്തലില്‍ എത്തി.

സമരം നാരായണന്‍ പേരിയ ഉദ്ഘാടനം ചെയ്തു. ഡോ. ഡി സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. യു എം അബ്ദുര്‍ റഹ് മാന്‍ മൗലവി, എം എ ഖാസിം ഉസ്താദ്, അബ്ദുല്‍ ഖാദര്‍ മദനി, ഖാലിദ് ഫൈസി ചേരൂര്‍, അബ്ബാസ് ഫൈസി പുത്തിഗെ, ഇബ്രാഹിം ഫൈസി, ഉബൈദുല്ല മൗലവി, സി എം ഷെരീഫ്, ഹമീദ് കണ്ടത്തില്‍, പി എം മുഹമ്മദ്കുഞ്ഞി, അബ്ദുര്‍ റഹ് മാന്‍ തുരുത്തി, മുഹമ്മദ് സി എച്ച്, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, മൊയ്തു മൗലവി, ഫൈസല്‍ എം പി, ഫൈസല്‍ പി എ, റിസാന്‍ ഹംസ കല്ലട്ര തുടങ്ങിയവര്‍ സംബന്ധിച്ചു. ഇ അബ്ദുല്ലക്കുഞ്ഞി സ്വാഗതവും, ഇബ്രാഹിം സി എം നന്ദിയും പറഞ്ഞു.

ഖാസി കേസ്: സമരം ശക്തിപ്പെടുത്തും- ആക്ഷന്‍ കമ്മിറ്റി

Keywords : Kasaragod, Qazi death, Investigation, Protest, Inauguration, C.M Abdulla Maulavi, Action Committee.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia