ഖാസി കേസ്: അനിശ്ചിതകാല സമരം 28 ദിവസം പിന്നിട്ടു
May 27, 2016, 18:00 IST
കാസര്‍കോട്: (www.kasargodvartha.com 27.05.2016) ഖാസി സി എം അബ്ദുല്ല മൗലവിയുടെ മരണത്തിന് പിന്നിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഖാസിയുടെ കുടുംബവും ജനകീയ ആക്ഷന്‍ കമ്മിറ്റിയും സംയുക്തമായി നടത്തുന്ന അനിശ്ചിതകാല സമരം 28 ദിവസം പിന്നിട്ടു. വെള്ളിയാഴ്ചത്തെ സമരപരിപാടി തുരുത്തി ജുമാമസ്ജിദ് ഖത്തീബും മുദരിസുമായ അഹ് മദ് ഫൈസി തുരുത്തി ഉദ്ഘാടനം ചെയ്തു.
ഡോ. ഡി സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. അബ്ദുര്‍ റഹ് മാന്‍ ഫൈസി, ഇര്‍ഷാദ് ഹുദവി ബെദിര, പി എച്ച് അസ്ഹരി, സുഹൈര്‍ അസ്ഹരി പള്ളങ്കോട് തുടങ്ങിയവര്‍ സംസാരിച്ചു. ഹുസൈന്‍ റഹ് മാനി സ്വാഗതവും അബ്ദുല്‍ ഖാദര്‍ സഅദി നന്ദിയും പറഞ്ഞു.