city-gold-ad-for-blogger

ഖാസി കേസ്: അനിശ്ചിതകാല സമരം 16 ദിവസം പിന്നിട്ടു

കാസര്‍കോട്: (www.kasargodvartha.com 15/05/2016) പ്രമുഖ മത പണ്ഡിതനും മംഗളൂരു ഉള്‍പെടെ നൂറിലധികം മഹല്ലുകളുടെ ഖാസിയുമായിരുന്ന സി എം അബ്ദുല്ല മൗലവിയുടെ മരണത്തിന് പിന്നിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഖാസി കുടുംബാംഗങ്ങളും ജനകീയ ആക്ഷന്‍ കമ്മിറ്റിയും സംയുക്തമായി നടത്തുന്ന അനിശ്ചിതകാല കാല സമരം 16 ദിനം പിന്നിട്ടു. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടക്കുന്ന സമരത്തിനു ഐക്യ ദാര്‍ഡ്യം പ്രഖ്യാപിച്ച് വിവിധ സംഘടനകളും, നേതാക്കളുമാണ് ഇതിനകം എത്തിയത്.

16-ാം ദിവസമായ ഞായറാഴ്ച എസ് കെ എസ് എസ് എഫ് ബദിയടുക്ക മേഖലാ കമ്മിറ്റി, മാലിക് ദീനാര്‍ പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയായ ഇമാമ, കോളിയടുക്കം നമാസ് യൂത്ത് ഫ്രണ്ട്, അന്‍സാറുല്‍ ഇസ്‌ലാം സംഘം, റഹ് മത്ത് നഗര്‍ കൊറക്കോട് എന്നിവയുടെ ഭാരവാഹികളും പ്രവര്‍ത്തകരും സമര പന്തലിലെത്തി. സുബൈര്‍ ദാരിമി ചടങ്ങ് ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ഖാദര്‍ സഅദി അധ്യക്ഷനായി.

ആദം ദാരിമി, അബ്ദുല്‍ ഹമീദ് ഖാസിമി, അബ്ദുല്‍ റസാഖ് ദാരിമി, കാഞ്ഞങ്ങാട് നഗരസഭാ അംഗം ടി അബൂബക്കര്‍ ഹാജി, അബ്ദുര്‍ റഹ് മാന്‍ മുസ്‌ലിയാര്‍, സിദ്ദീഖ് ബെളിഞ്ചം, സിദ്ദീഖ് നദ് വി, അബ്ദുര്‍ റഹ് മാന്‍ തുരുത്തി, സി എ മുനീര്‍, മുഹമ്മദ് കുഞ്ഞി കുന്നരിയത്ത്, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.

ഖാസി കേസ്: അനിശ്ചിതകാല സമരം 16 ദിവസം പിന്നിട്ടു

Keywords : Qazi death, Investigation, Police, CBI, Protest, Inauguration, Kasaragod, CM Abdulla Maulavi.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia