ഖാസി കേസ്: അനിശ്ചിതകാല സമരം 55-ാം ദിവസം
Jun 23, 2016, 14:30 IST
സര്‍ക്കാരിന്റെ ഭാഗത്തു നിന്നും നടപടിയുണ്ടാവണം- പി ബി അബ്ദുര്‍ റസാഖ് എം എല്‍ എ
കാസര്‍കോട്: (www.kasargodvartha.com 23.06.2016) ചെമ്പരിക്ക ഖാസി സി എം അബ്ദുല്ല മൗലവിയുടെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് സംയുക്ത സമര സമിതിയും ഖാസി കുടുംബവും നടത്തുന്ന അനിശ്ചിതകാല സമരം 55 ദിവസം പിന്നിട്ടു. കീഴൂര്‍ സംയുക്ത ജമാഅത്തും മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് ജനപ്രതിനിധികളും ഐക്യദാര്‍ഢ്യയുമായെത്തി. മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്നും ഇതിനായി സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടാകണമെന്നും പി ബി അബ്ദുര്‍ റസാഖ് എം എല്‍ എ പറഞ്ഞു.
ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ. ഡി സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. കീഴൂര്‍ സംയുക്ത ജമാഅത്ത് സെക്രട്ടറി മാഹിന്‍ ഹാജി ഉദ്ഘാടനം ചെയ്തു. ഹാജി അബ്ദുല്ല ഹുസൈന്‍, ശാഫി ഹാജി കട്ടക്കാല്‍, കെ ബി എം ഷെരീഫ് കാപ്പില്‍, എം മുഹമ്മദ് കുഞ്ഞി, അന്‍വര്‍ കോളിയടുക്കം, എ ജി സി ബഷീര്‍, എ കെ എം അഷ്‌റഫ്, കെ എല്‍ ചുണ്ടരീകാക്ഷ, അസീസ് ഹാജി, ശാഹുല്‍ ഹമീദ് ബന്തിയോട്, ടി കെ എസ് മൂസ, എം അബ്ബാസ്, എം അബ്ദുല്ല മുഗു, എ കെ ആരിഫ്, സി എല്‍ മുഹമ്മദലി, സി എം മുസ്തഫ, എം മുക്താര്‍, എം കുഞ്ഞി മീഞ്ച, സെഡ് എ കയ്യാര്‍, ഹമീദ് കുണിയ, അമീര്‍ അലി, ജയില്‍ ഷിറിയ, അബ്ദുര്‍ റസാഖ്, സലീം ദേളി, ബുര്‍ഹാനുദ്ദീന്‍ ദാരിമി എന്നിവര്‍ സംസാരിച്ചു.
അബ്ദുല്‍ ഖാദര്‍ സഅദി സ്വാഗതവും മൊയ്തീന്‍ കുഞ്ഞി ഹാജി നന്ദിയും പറഞ്ഞു.

Keywords : Kasaragod, Qazi Death, Investigation, CBI, Protest, P.B. Abdul Razak, MLA, Manjeshwaram, Kizhur, C.M Abdulla Maulavi.