city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഖാസി കേസ്: അന്വേഷണം എങ്ങുമെത്താത്തത് പരിഷ്‌കൃത സമൂഹത്തിന് അപമാനകരം - പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍

കാസര്‍കോട്: (www.kasargodvartha.com 13.05.2016) ചെമ്പരിക്ക ഖാസി സി എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണം സംബന്ധിച്ച കേസില്‍ ആറുവര്‍ഷം കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്താത്തത് പരിഷ്‌കൃത സമൂഹത്തിന് അപമാനകരമാണെന്ന് കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസിയും സമസ്ത ജനറല്‍ സെക്രട്ടറിയുമായ പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ അഭിപ്രായപ്പെട്ടു. സി എം ഉസ്താദ് ജനകീയ ആക്ഷന്‍ കമ്മിറ്റിയും കുടുംബവും കാസര്‍കോട് ഒപ്പുമരച്ചോട്ടില്‍ നടത്തിവരുന്ന അനിശ്ചിതകാല സമരത്തിന്റെ 14-ാം ദിവസത്തെ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മതപണ്ഡിതന്റെ ദുരൂഹ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബാംഗങ്ങളും മതപണ്ഡിതരും സമരം ചെയ്യേണ്ടിവരുന്നത് നാട്ടിലെ പരിതാപകരമായ സ്ഥിതിയെയാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡോ. ഡി സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് നേതാക്കള്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സമരപ്പന്തലിലെത്തി.

മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുര്‍ റഹ് മാന്‍ കല്ലായി, ജില്ലാ സെക്രട്ടറി എം സി ഖമറുദ്ദീന്‍, എസ് ടി യു ദേശീയ വൈസ് പ്രസിഡണ്ട് എ അബ്ദുര്‍ റഹ് മാന്‍, ബഷീര്‍ ദാരിമി, പ്രൊഫ. മാധവപ്പണിക്കര്‍, ഖത്തര്‍ അബ്ദുല്ല ഹാജി, മേധ സുരേന്ദ്രനാഥ്, ഷഹീദ് മൗലവി, അഷ്‌റഫ് ഉലൂജി, പ്രേമചന്ദ്രന്‍ ചോമ്പാലം, സലീം ദേളി, ഹമീദ് ബദിയടുക്ക, മഹ് മൂദ് ദേളി, ബി കെ മുഹമ്മദ്കുഞ്ഞി, മേരി സുരേന്ദ്രനാഥ്, കെ വി രവീന്ദ്രന്‍, നിസാര്‍ ബെള്ളിപ്പാടി, ജമാലുദ്ദീന്‍ ബുര്‍ഹാനി, അബ്ദുര്‍ റഹ് മാന്‍ തുരുത്തി, ഗ്രീന്‍സ്റ്റാര്‍ കോളിയടുക്കം ഭാരവാഹികളായ അമീന്‍ കോളിയടുക്കം, റഹീസ്, ഇര്‍ഫാന്‍, ലദീദ്, താഹിര്‍, ബാസിത്ത് എന്നിവര്‍ സംസാരിച്ചു. അബ്ദുല്‍ ഖാദര്‍ സഅദി സ്വാഗതവും ഖലീല്‍ ഒ എ നന്ദിയും പറഞ്ഞു.

ഖാസി കേസ്: അന്വേഷണം എങ്ങുമെത്താത്തത് പരിഷ്‌കൃത സമൂഹത്തിന് അപമാനകരം - പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍

Keywords : Qazi death, C.M Abdulla Maulavi, Investigation, Protest, Inauguration, Kasaragod, K.Aalikutty-Musliyar.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia