city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഖാസിയുടെ മരണം; 28ന് കാസര്‍കോട്ട് ബഹുജന കണ്‍വെന്‍ഷന്‍

കാസര്‍കോട്: (www.kasargodvartha.com 11/08/2015) ചെമ്പരിക്ക - മംഗളൂരു ഖാസിയായിരുന്ന സി.എം. അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണം സംബന്ധിച്ച് സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ടും പുനരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടും കാസര്‍കോട്ട് ഓഗസ്റ്റ് 28ന് ബഹുജന കണ്‍വെന്‍ഷന്‍ നടത്താന്‍ കഴിഞ്ഞദിവസം രൂപംകൊണ്ട കോര്‍കമ്മിറ്റിയുടെ എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചു.

കാസര്‍കോട് പാദൂര്‍ കോംപ്ലക്‌സില്‍ചേര്‍ന്ന എക്‌സിക്യൂട്ടീവ് യോഗം സാംസ്‌ക്കാരിക പ്രവര്‍ത്തകന്‍ നാരായണന്‍ പേരിയ ഉദ്ഘാടനം ചെയ്തു. 28ന് വൈകിട്ട് മൂന്ന് മണിക്ക് കാസര്‍കോട് നഗരസഭാ വനിതാ ഭവനിലാണ് ബഹുജന കണ്‍വെന്‍ഷന്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. റിലേ നിരാഹാര സത്യാഗ്രഹം, അനിശ്ചിതകാല നിരാഹാര സമരം ഉള്‍പെടെയുള്ള സമരപരിപാടികള്‍ സംഘടിപ്പിക്കാനും പ്രതീകാത്മകമായി ദേശീയപാത ഉപരോധിക്കുന്നതടക്കമുള്ള സമരങ്ങള്‍ നടത്താനുമാണ് എക്‌സിക്യൂട്ടീവ് യോഗത്തില്‍ തീരുമാനിച്ചിട്ടുള്ളത്. ഇതോടൊപ്പം പോസ്റ്റര്‍ പ്രചരണവും മറ്റും നടത്താനും തീരുമാനിച്ചു.

എല്ലാ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളേയും സാമൂഹ്യ സാംസ്‌ക്കാരിക രംഗത്തെ പ്രമുഖരേയും മതപണ്ഡിതന്‍മാരേയും സഫിയ സമരം ഉള്‍പെടെയുള്ള സമര രംഗങ്ങളില്‍ പ്രവര്‍ത്തിച്ചവരേയും പങ്കെടുപ്പിച്ചുകൊണ്ടായിരിക്കും ബഹുജന കണ്‍വെന്‍ഷന്‍ നടത്തുകയെന്ന് സംയുക്ത സമരസമിതി കോര്‍ഡിനേറ്റര്‍ ഇ. അബ്ദുല്ലകുഞ്ഞി പറഞ്ഞു.
ഖാസിയുടെ മരണം; 28ന് കാസര്‍കോട്ട് ബഹുജന കണ്‍വെന്‍ഷന്‍

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia