ചെമ്പിരിക്ക ഖാസിയുടെ ദുരൂഹ മരണം: സി.ബി.ഐ. അന്വേഷണത്തിലെ നിസംഗത നീക്കണമെന്ന് യൂത്ത്‌ലീഗ്
Oct 16, 2014, 12:59 IST
ഉദുമ: (www.kasargodvartha.com 16.10.2014) ഖാസി സി.എം.അബ്ദുല്ല മൗലവി മരണപ്പെട്ട് ആറുവര്‍ഷമായിട്ടും ദുരൂഹത കണ്ടെത്താനാകാതെ അനന്ദമായി നീളുന്ന സി.ബി.ഐ. അന്വേഷണത്തിലെ നിസംഗത നീക്കി സത്യം പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം സംഘടിപ്പിക്കാന്‍ യൂത്ത്‌ലീഗ് ഉദുമ മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. കേസന്വേഷണത്തിന്റെ ആദ്യഘട്ടം മുതല്‍ തന്നെ അന്വേഷണ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങള്‍ക്ക് തെറ്റായ വാര്‍ത്തകള്‍ നല്‍കുകയും അന്വേഷണം വഴിതിരിച്ച് അട്ടിമറിക്കാന്‍ ശ്രമം നടത്തുകയും ചെയ്തതാണ് കോളിളക്കം സൃഷ്ടിച്ച ഖാസി മരണ കേസ് എങ്ങുമെത്താത്തത്.
സമൂഹത്തിലും സമുദായത്തിലും ഉന്നത സ്ഥാനവും സ്വാധീനവുമുള്ള ഒരു പണ്ഡിതന്റെ മരണം സംബന്ധിച്ച അന്വേഷണം എന്തിന്റെ പേരിലായാലും നീണ്ടുപോകുന്നത് കുടുംബത്തെ മാത്രമല്ല സമൂഹത്തെ തന്നെ അസ്വസ്തതപ്പെടുത്തുന്നതാണ്. സത്യം വെളിച്ചത്തുകൊണ്ടുവരേണ്ടതും നീതി ഉറപ്പുവരുത്തേണ്ടതും പൊതു സമൂഹത്തിന്റെ ആവശ്യമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
പ്രസിഡണ്ട് ടി.ഡി. കബീര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.എച്ച്. മുഹമ്മദ്കുഞ്ഞി മാങ്ങാട് സ്വാഗതം പറഞ്ഞു. ഹാരിസ് തൊട്ടി, എം.എസ്. ഷുക്കൂര്‍, അബ്ബാസ് കൊളച്ചെപ്പ്, എ.ബി. ഷാനവാസ്, ടി.കെ. ഹസീബ്, കെ.എം.എ. റഹ്മാന്‍, ബദ്‌റുദ്ദീന്‍, കെ.ടി.നിയാസ് സംസാരിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Udma, Chembarika, Qazi Death, Case, Investigation, Youth League, Kerala, Kasaragod, CM Abdulla Maulavi.
Advertisement: